Headlines

അരുവിക്കരയിൽ 72 വയസ്സുള്ള അമ്മയെ മദ്യലഹരിയിൽ മകൻ മർദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം അരുവിക്കരയിൽ 72 വയസ്സുള്ള അമ്മയെ മദ്യലഹരിയിൽ മകൻ മർദിച്ചു കൊലപ്പെടുത്ത. അരുവിക്കര കച്ചാണിയിൽ താമസിക്കുന്ന നന്ദിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നന്ദിനിയുടെ മകൻ ഷിബു(48)വിനെ പോലീസ് അറസ്റ്റ് ചെയ്തു ഡിസംബർ 24ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം. അമ്മ മരിച്ചതായി ഷിബുവാണ് പോലീസിൽ അറിയിച്ചത്. പരിശോധിച്ചപ്പോൾ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മർദനമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് ഷിബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഷിബു നേരത്തെ പട്ടാളത്തിലായിരുന്നു. ദിവസവും മദ്യപിച്ച് വരുന്നത് ചോദ്യം ചെയ്തതാണ് മർദിക്കാൻ കാരണമായതെന്ന് ഇയാൾ…

Read More

തേങ്കുറിശ്ശി ദുരഭിമാന കൊല,കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളും കൊലപാതക സമയത്ത് പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്തു

തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ തെളിവെടുപ്പ് പൂർത്തിയായി. അനീഷിനെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളും കൊലപാതക സമയത്ത് പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്ത. രാവിലെ പത്തരയോടെയാണ് പ്രതികളായ സുരേഷ്, പ്രഭുകുമാർ എന്നിവരുമായി കൊലപാതകം നടന്ന മാനം കുളമ്പ് കവലയിൽ തെളിവെടുപ്പ് നടത്തിയത് ഒന്നാം പ്രതി സുരേഷിന്റെ വീട്ടിൽ നിന്നാണ് കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയത്. സംഭവ സമയത്ത് സുരേഷ് ധരിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. രണ്ടാം പ്രതി പ്രഭുകുമാറിന്റെ വീട്ടിൽ നിന്ന് ഇരുമ്പ് വടിയും വസ്ത്രങ്ങളും കണ്ടെത്തി. തെളിവെടുപ്പിന് പ്രതികളെ എത്തിക്കുന്നത്…

Read More

കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നൽകിയിട്ടില്ല

കേരളത്തിലെ മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ലെന്ന് വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ്. കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നൽകിയിട്ടില്. പിന്തുണക്കാത്തവരെ തീവ്രവാദികളാക്കുന്ന ബിജെപിയുടെ റോൾ സിപിഎം ഏറ്റെടുത്തതായി കെപിഎ മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു കുറിപ്പിന്റെ പൂർണരൂപം മുസ്ലിംലീഗിന്റെ ദൗത്യവും നിയോഗവും തിരിച്ചറിഞ്ഞ് ഈ പാർട്ടിയെ പിന്തുണയ്ക്കുന്നവരാണ് സംസ്ഥാനത്തുള്ളത്. വർഗീയതക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ എന്നും നിലപാട് സ്വീകരിച്ച പാർട്ടിയാണ് മുസ്ലിംലീഗ്. ആരെങ്കിലും ഈ നിലപാടിനെതിരെ പ്രവർത്തിച്ചാൽ അവർ പാർട്ടിയിലുണ്ടാവില്ല….

Read More

മകരവിളക്ക് കാലത്ത് ശബരിമലയിലെ പ്രതിദിന തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പം

മകരവിളക്ക് കാലത്ത് ശബരിമലയിലെ പ്രതിദിന തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പംതുടരുകയാണ് ഇപ്പോഴും. 5000 പേരെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ആശങ്ക. കോടതി തീരുമാനം നീളുന്ന പശ്ചാത്തലത്തിൽ വെര്‍ച്വല്‍ ക്യൂ ബുക്കിംഗും പ്രതിസന്ധിയിലായിരിക്കുന്നു. ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും, കൊറോണ വൈറസ് ഭിഷണിയുണ്ടെന്ന ആരോഗ്യവകുപ്പിന്‍റെ എതിര്‍പ്പ് മൂലം സര്‍ക്കാര്‍ തീരുമാനം വൈകിയത്. കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം എംപ്ലോയീസ് അസോസിയേഷന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

Read More

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് മുക്തനായി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് മുക്തനായ. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ചെന്നിത്തലയുടെ ഭാര്യയുടെയും മകന്റെയും കോവിഡ് പരിശോധനാഫലവും നെഗറ്റീവാണ് ഡിസംബർ 23നാണ് പ്രതിപക്ഷ നേതാവിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിക്കുകയും പരിശോധനയിൽ പോസിറ്റീവാകുകയുമായിരുന്നു.

Read More

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട. നാല് ദിവസം മുമ്പാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സംഗീത് ശിവനെ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ. യോദ്ധ, വ്യൂഹം, ഗാന്ധർവം, നിർണയം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. ഹിന്ദിയിലും അദ്ദേഹം അനേകം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Read More

തൃശ്ശൂർ കോർപറേഷനിൽ എംകെ വർഗീസ് മേയറായേക്കു

തൃശ്ശൂർ കോർപറേഷനിൽ വിമതനായി മത്സരിച്ച് ജയിച്ച എംകെ വർഗീസ് മേയറായേക്ക. എം കെ വർഗീസിനെ മേയറാക്കാൻ സിപിഎം ധാരണയായെന്നാണ് സൂചന. ആദ്യ രണ്ട് വർഷമാകും മേയർ സ്ഥാനം എം കെ വർഗീസിന് നൽകുക. മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം എൽ ഡി എഫ് ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്ക് എൽഡിഎഫ് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. 55 അംഗങ്ങളുള്ള കോർപറേഷനിൽ 54 ഇടത്താണ് വോട്ടെടുപ്പ്…

Read More

മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിൽ

പത്തനംതിട്ടയിൽ മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റി. വെട്ടിപ്പുറം സ്വദേശി ബീനയാണ് അറസ്റ്റിലായത്. കാമുകനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഒമ്പതും 14ഉം വയസ്സുള്ള മക്കളെയാണ് ബീന റോഡിൽ നിർത്തിയ ശേഷം കാമുകന്റെ കൂടെ പോയത്. മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധുവീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ബീന വീട്ടിൽ നിന്ന് ഇറങ്ങിയത്. ബന്ധു വീടിന് സമീപത്തെ റോഡിൽ മക്കളെ നിർത്തിയ ശേഷം കാത്തുനിന്ന കാമുകൻ രതീഷിന്റെ കൂടെ ബീന പോകുകയായിരുന്നു. തുടർന്ന് ഇവർ രാമേശ്വരം, തേനി എന്നിവിടങ്ങളിലേക്ക് പോയി…

Read More

12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കണ്ണൂർ കുടിയാൻമലയിൽ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റി. ആക്കാട്ട് ജോസ് എന്നയാളാണ് പിടിയിലായത്. പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് ജോസിനെ പിടികൂടുന്നത് പ്രതിക്കായി പോലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നവംബർ 19നാണ് ആക്കാട്ട് ജോസിനെതിരെ കുടുംബം പരാതി നൽകുന്നത്. ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കൾ പുലർച്ചെ ജോലിക്ക് പോയ സമയത്ത് ജോസ് വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. പരിശോധനയിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More