കേരളത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം
കോഴിക്കോട്: നഗരത്തിൽ പുതുവർഷാഘോഷങ്ങൾക്ക് പോലീസിന്റെ കടുത്ത നിയന്ത്രണമുണ്ടാകും. ഹോട്ടലുകളിലും ലോഡ്ജുകളിലുമുള്ള വിവിധ ആഘോഷ പരിപാടികൾക്ക് കർശന നിയന്ത്രണങ്ങളോടെ മാത്രമേ അനുമതിയുണ്ടാവൂ. വിവിധ സ്ഥാപനങ്ങളുടെ വിസ്തീർണം കണക്കാക്കി അതിന് ആനുപാതികമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ പാടുള്ളൂവെന്ന് സിറ്റി പോലീസ് മേധാവി എ.വി. ജോർജ് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള കൂടിയാലോചനകൾക്കും മാർഗനിർദേശങ്ങൾക്കുമായി സിറ്റി പോലീസ് തിങ്കളാഴ്ച ഉന്നതതലയോഗം ചേരും. പത്തുവയസ്സും അതിൽ കുറവുമുള്ള കുട്ടികളെ ബീച്ചിലേയ്ക്കോ പൊതുസ്ഥലങ്ങളിലോ പുതുവത്സരാഘോഷ പരിപാടികൾക്ക് കൊണ്ടുവന്നാൽ അവരുടെ രക്ഷിതാക്കളുടെ പേരിൽ…