Headlines

പാലക്കാട്ടെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; സ്കൂളിലെ അധ്യാപകർക്കെതിരെ കേസേടുത്തു

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ സെന്റ് ഡൊമിനിക് സ്കൂളിലെ അധ്യാപകർക്കെതിരെ പൊലിസ് കേസെടുത്തു.അധ്യാപകർക്കെതിരെ ബാലപീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി.സിസ്റ്റർ ജെയ്സി,സ്റ്റെല്ലാ ബാബു , അർച്ചന എന്നീ അധ്യാപകർക്കെതിരായാണ് കേസ്.

തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദ (14)യെയാണ് തൂങ്ങി മരിച്ചത്. ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു.