കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടു
തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ട. പുറംപോക്കിൽ ഷെഡ് കെട്ടി താമസിച്ചിരുന്ന യുവതിയെയും മക്കളെയുമാണ് അയൽക്കാർ ഇറക്കിവിട്ടത്. ഡിസംബർ 17നായിരുന്നു സംഭവം നടന്നത്. പുറത്താക്കിയശേഷം ഇവർ താമസിച്ചിരുന്ന ഷെഡും അയൽക്കാർ പൊളിച്ചുകളയുകയും ചെയ്‌തു. കഴക്കൂട്ടം സൈനിക് നഗറിലാണ് അമ്മയ്‌ക്കും മക്കൾക്കും ഇത്തരം ദുരനുഭവമുണ്ടായത്. വീട്ടമ്മയായ സുറുമിയും അവരുടെ പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളും പുറമ്പോക്കിൽ ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇവിടെ ആയുധങ്ങളുമായെത്തിയ അയൽക്കാർ ഇവരെ വീട്ടിൽ നിന്നും പുറത്താക്കി വീട് പൊളിച്ചുകളയുകയായിരുന്നു. അതേസമയം പൊലീസിൽ പരാതി…
