Headlines

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി നാളെ

നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി നാളയാണ്. https://www.ceo.kerala.gov.in/  എന്ന വെബ്‌സൈറ്റില്‍ പുതിയ പട്ടിക ജനുവരി 20നു പ്രസിദ്ധീകരിക്കുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും വെവ്വേറെ വോട്ടര്‍പട്ടികയാണ് ഉള്ളത്. നാളെ കഴിഞ്ഞ് അപേക്ഷിക്കുന്നവരുടെ പേര് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി വോട്ടര്‍ പട്ടികയിലാകും ചേർക്കുന്നത്.

Read More

ഹസനെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കണം; എംഎൽഎമാരും എംപിമാരും ഹൈക്കമാൻഡിന് കത്ത് നൽകി

യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് എംഎം ഹസനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഹൈക്കമാൻഡിന് കത്ത് നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കെപിസിസി ഭാരവാഹികളും ഹസനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട് കെ പി സി സി നേതൃത്വത്തെ പോലും ഹസൻ പരസ്യമായി എതിർത്തു. പാർട്ടിയോട് ആലോചിക്കാതെ നിലപാടുകൾ പരസ്യപ്പെടുത്തി. മാധ്യമങ്ങളുടെ അകമ്പടിയോടെ വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് നേതാക്കൾ കത്തിൽ പരാതിപ്പെടുന്നു ഹസൻ തുടർന്നാൽ ഇത് മുന്നണിക്ക് തിരിച്ചടിയാകും….

Read More

യുവതിയെ കടത്തിക്കൊണ്ടുപോകാനെത്തിയ രണ്ടംഗ സംഘത്തെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു

കോവളം: ഫേയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടുപോകാനെത്തിയ രണ്ടംഗ സംഘത്തെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്ത. മലപ്പുറം കടമ്പോട് സ്വദേശികളായ ശിഹാബുദ്ദീൻ (32), സുഹൈൽ (21) എന്നിവരാണ് തിരുവല്ലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി തിരുവല്ലം ജംഗ്ഷനിൽ പരിശോധന നടത്തിയ പൊലീസ് പട്രോളിംഗ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് കഞ്ചാവും പുകയില ഉത്പന്നങ്ങളും കണ്ടെത്തിയതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് യുവതിയെ കൊണ്ടുപോകാനെത്തിയതാണെന്ന് ഇവർ വെളിപ്പെടുത്തിയത്. യുവതിയുമായി ഫേയ്സ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചത് ശിഹാബുദ്ദീനാണ്….

Read More

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് വിധി പറയുന്നത്. തനിക്കെതിരെ തെളിവുകളില്ലെന്നാണ് ശിവശങ്കറിന്റെ വാദം. ജാമ്യാപേക്ഷ പരിഗണിക്കവെ എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. അതേസമയം ജാമ്യാപേക്ഷയെ എതിർത്ത കസ്റ്റംസ് കേസിൽ എം ശിവശങ്കറിന് കേസിൽ പങ്കുണ്ടെന്ന വാദമാണ് കോടതിയിൽ ഉന്നയിച്ചത്. ഏഴ് തവണ സ്വപ്നയുമൊത്ത് ശിവശങ്കർ വിദേശയാത്ര നടത്തി. മുഴുവൻ ചെലവും…

Read More

പി ജെ ജോസഫ് പറഞ്ഞത് അറിയില്ല; നിലവിൽ താൻ എൽഡിഎഫിൽ ആണെന്ന് മാണി സി കാപ്പൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പിജെ ജോസഫിന്റെ പ്രസ്താവനക്ക് മറുപടിയുമായി മാണി സി കാപ്പൻ. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ല. എൻസിപിയും താനും നിലവിൽ എൽഡിഎഫിൽ തന്നെ ആണെന്നായിരുന്നു കാപ്പന്റെ പ്രതികരണം അതേസമയം പാലായിൽ മത്സരിക്കുമെന്ന ജോസഫിന്റെ വാദം മാണി സി കാപ്പൻ നിഷേധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം ജോസഫ് പറഞ്ഞതിനോട് പ്രതികരണത്തിനില്ലെന്ന നിലപാടാണ് എൻസിപി സംസ്ഥാന നേതൃത്വത്തിനുള്ളത്. പാലാ സീറ്റ് എൻസിപിക്ക് വിട്ടുകൊടുക്കുമെന്നും യുഡിഎഫ് സ്ഥാനാർഥിയായി മാണി സി കാപ്പൻ മത്സരിക്കുമെന്നുമായിരുന്നു…

Read More

നെയ്യാറ്റിൻകര സംഭവം : രാജന്റെ ഇളയ മകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെയ്യാറ്റിൻകര ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. രഞ്ജിത്തിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടർന്ന് ബോധരഹിതനാകുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ സമീപവാസികൾ ചേർന്ന് പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടിയൊഴുപ്പിക്കൽ നടപടികളും, മാതാപിതാക്കളുടെ മരണത്തെ തുടർന്നും കഴിഞ്ഞ ദിവസങ്ങളിലായി കൃത്യമായ ഭക്ഷണമോ, വെള്ളമോ കുട്ടികൾ കഴിച്ചിരുന്നില്ല. ഇതാകാം ശാരീരികാസ്വാസ്ഥ്യത്തിന് കാരണം

Read More

പുതിയ തരം വൈറസിനെ നേരിടാന്‍ കൂടുതല്‍ ജാഗ്രത വേണം: ആരോഗ്യമന്ത്രി

കണ്ണൂര്‍: ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനവും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അവരെ ബാധിച്ചത് ജനിതക മാറ്റം…

Read More

പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാരെയും ഇന്നറിയാം

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളുടെ അധ്യക്ഷന്മാരെ ഇന്നറിയാം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് രാവിലെ 11നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചതിരിഞ്ഞു രണ്ടിനുമാണു തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തിലേക്ക് ജില്ലാ കളക്ടറും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്ക് അതതു വരണാധികാരികളുമാണു തെരഞ്ഞെടുപ്പ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിലേക്കും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ് നടത്തും. മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പേരുകളും അതിന്റെ മറുപുറത്ത് വരണാധികാരിയുടെ പൂര്‍ണമായ ഒപ്പും മുദ്രയും പതിപ്പിച്ചാണു ബാലറ്റ്…

Read More

പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത:രജിസ്ട്രേഷന്‍ ജനുവരി ഒന്നു മുതല്‍

പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സുകളിലേക്ക് 2021 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ രജിസ്റ്റര്‍ ചെയ്യാം. പത്താം തരത്തിന് 17 വയസ്സും, ഹയര്‍ സെക്കന്‍ഡറിക്ക് 22 വയസ്സും പൂര്‍ത്തിയാകണം. സമ്പര്‍ക്ക പഠന ക്ലാസുകള്‍ ഞായറാഴചകളിലാണ് നടക്കുക. രജിസ്റ്റര്‍ ചെയ്യുന്നതിനായി മുനിസിപ്പില്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാകേന്ദ്രം പ്രേരക്മാരുമായി ബന്ധപ്പെടുക. ഫോണ്‍ 04936 202091, 8281175355.

Read More

കളക്ടർ ഇടപെട്ടു; പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ; അമ്പിളിയുടെ മൃതദേഹം ഉടൻ സംസ്കരിക്കും

നെയ്യാറ്റിൻകരയിൽ ഒഴപ്പിക്കൽ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് മൃതദേഹം വീട്ടിലെത്തിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ സംഭവ സ്ഥലത്തെത്തുകയും നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. അമ്പിളിയുടെ മൃതദേഹം ഉടൻ സംസ്കരിക്കും. അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞിരുന്നു. നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മൂന്ന് മണിക്കൂറോളം പ്രതിഷേധം തുടർന്നു. വൈകിട്ടോടെ കളക്ടർ…

Read More