രാജന്റേയും അമ്പിളിയുടേയും വീട് സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി കെ കെ ഷൈലജ
നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ മരണപ്പെട്ട രാജന്റേയും അമ്പിളിയുടേയും വീട് സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി കെ കെ ഷൈല. കുട്ടികളുടെ തുടർപഠനവും ആരോഗ്യ സംരക്ഷണവും സർക്കാർ ഏറ്റെടുത്തുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഈ മക്കളുടെ വേദനയ്ക്ക് ആശ്വാസമായി സർക്കാർ എപ്പോഴും കൂടെയുണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി. കുറിപ്പ് ഇങ്ങനെ: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മരണമടഞ്ഞ രാജന്റേയും അമ്പിളിയുടേയും വീട് സന്ദര്‍ശിച്ചു. മൂത്തമകനെ കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചു. ഇളയകുട്ടിയ്ക്ക് ചില പ്രയാസങ്ങളുള്ളതിനാല്‍ ആശുപത്രിയിലാണ്. കുട്ടിയുടെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ നിര്‍വഹിക്കുന്നതാണ്. കുട്ടിക്ക് വേറെ പ്രശ്‌നങ്ങളില്ലെന്നാണ് അറിഞ്ഞത്….