കാനം രാജേന്ദ്രൻ വിഭാഗത്തെ വെട്ടിനിരത്തി സിപിഐ കൊല്ലം ജില്ലാ സമ്മേളനം. ഒഴിവാക്കപ്പെട്ടവരിൽ ഒരുവിഭാഗം സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി. ജില്ലാ സെക്രട്ടറിയായി പി എസ് സുപാലിനെ വീണ്ടും തിരഞ്ഞെടുത്തു.രണ്ടാം തവണയാണ് പി.എസ് സുപാൽ ജില്ലാ സെക്രട്ടറിയാകുന്നത്.
കെ.എസ് ഇന്ദുശേഖരൻ നായർ, പി. ഉണ്ണി കൃഷ്ണൻ,കെ.പി.ഭാസ്കരൻ,ജെസി അനിൽ, കെ. വാസുദേവൻ, എസ് സുഭാഷ്, ജി.മാധവൻ നായർ, എന്നിവരെ ജില്ലാ കമ്മിറ്റയിയിൽ നിന്ന് ഒഴിവാക്കി. വിജയമ്മ ലാലിയും ഒഴിവാക്കപെട്ടു. പ്രായപരിധി കണക്കിലെടുത്താണ് തീരുമാനം.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയർന്നിരുന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തുന്ന രീതിയില്‍ അല്ല. മുഖ്യമന്ത്രിയുടെ സ്തുതിപാഠകരായി മന്ത്രിമാര്‍ മാറി. നിലപാടുകളില്‍ വ്യക്തതയില്ലാത്തയാളാണ് പാര്‍ട്ടി സെക്രട്ടറി ബിനോയി വിശ്വമെന്നും വിമര്‍ശനം ഉയര്‍ന്നു.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല.
മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ അറിയുന്നില്ല എന്നുള്ളതാണ് വിമര്‍ശനം. ഏറ്റവും വലിയ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെയാണ്. മുഖ്യമന്ത്രിയുടെ സ്തുതിപാഠകരായി മന്ത്രിമാര്‍ തന്നെ മാറുന്ന കാഴ്ച ഉണ്ടാകുന്നുണ്ട്. സിപിഐ മന്ത്രിമാര്‍ അത്തരത്തില്‍ മാറുന്നു എന്ന വിമര്‍ശനമാണ് ആ ചില അംഗങ്ങള്‍ ഉന്നയിച്ചത്.