പി.എസ്. സുപാൽ വീണ്ടും സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി; ഒഴിവാക്കപ്പെട്ടവരിൽ ചിലർ സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി
കാനം രാജേന്ദ്രൻ വിഭാഗത്തെ വെട്ടിനിരത്തി സിപിഐ കൊല്ലം ജില്ലാ സമ്മേളനം. ഒഴിവാക്കപ്പെട്ടവരിൽ ഒരുവിഭാഗം സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി. ജില്ലാ സെക്രട്ടറിയായി പി എസ് സുപാലിനെ വീണ്ടും തിരഞ്ഞെടുത്തു.രണ്ടാം തവണയാണ് പി.എസ് സുപാൽ ജില്ലാ സെക്രട്ടറിയാകുന്നത്. കെ.എസ് ഇന്ദുശേഖരൻ നായർ, പി. ഉണ്ണി കൃഷ്ണൻ,കെ.പി.ഭാസ്കരൻ,ജെസി അനിൽ, കെ. വാസുദേവൻ, എസ് സുഭാഷ്, ജി.മാധവൻ നായർ, എന്നിവരെ ജില്ലാ കമ്മിറ്റയിയിൽ നിന്ന് ഒഴിവാക്കി. വിജയമ്മ ലാലിയും ഒഴിവാക്കപെട്ടു. പ്രായപരിധി കണക്കിലെടുത്താണ് തീരുമാനം. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത്…