തീയറ്ററുകൾ ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിക്കും
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന സിനിമാ തീയറ്ററുകൾ ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിക്കു. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത് കണക്കിലെടുത്താണ് തീയറ്ററുകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു പകുതി ടിക്കറ്റുകളേ നൽകാവൂ. അത്രയും പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. അഞ്ചാം തീയതി തന്നെ തീയറ്ററുകൾ അണുവിമുക്തമാക്കണം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതൽ തുടങ്ങും. ആളുകളുടെ എണ്ണം…