അതിതീവ്ര വൈറസിന്റെ സാന്നിധ്യം: സംസ്ഥാനത്ത് പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വൈറസ് സ്ഥിരീകരിച്ചതോടെ പരിശോധനകൾ കർശനമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. യുകെയിൽ നിന്ന് വന്നവരിലാണ് രോഗം ഇപ്പോൾ സ്ഥിരീകരിച്ചതെങ്കിലും തദ്ദേശീയമായി പടരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുതിയ വൈറസിന്റെ സാന്നിധ്യം സമൂഹത്തിൽ ഇല്ലെന്ന് ഉറപ്പാക്കാൻ റാൻഡം പരിശോധനകൾ നടത്തണമെന്നാണ് നിർദേശം നാല് മാസം മുമ്പാണ് യുകെയിൽ ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് വയസ്സുകാരിയിൽ ഉൾപെടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. നിലവിൽ രോഗം സ്ഥിരീകരിച്ച ആറ് പേരുടെ…
