Headlines

നെയ്യാറ്റിൻകരയിൽ വാങ്ങിയ ഭൂമി സർക്കാറിന് കൈമാറും; മുഖ്യമന്ത്രിയെ കാണുമെന്ന് ബോബി ചെമ്മണ്ണൂർ

നെയ്യാറ്റിൻകരയിലെ വിവാദഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സഹായം തേടാൻ ഒരുങ്ങി ബോബി ചെമ്മണ്ണൂർ. വിവാദ ഭൂമി സർക്കാരിന് കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികൾക്ക് നൽകണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂർ തീരുമാനിച്ചിട്ടുള്ളത്. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു. വസന്തയിൽ നിന്ന് വാങ്ങി ഭൂമി നൽകാനുള്ള നീക്കത്തെ നിരസിക്കുകയും സർക്കാർ ഭൂമി നൽകിയാൽ മാത്രമേ സ്വീകരിക്കുവെന്ന് മരിച്ച രാജന്റെ മക്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്നലെയാണ് നെട്ടത്തോളം ലക്ഷംവീട് കോളനിയിലെ 3.5 സെന്റ് ഭൂമി…

Read More

പാണത്തൂരിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി

കാസർകോട് പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായ. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കർണാടക പുത്തൂർ ബൾനാട്ടെ സ്വദേശി രാജേഷിന്റെ മകൻ ആദർശാണ്(14) മരിച്ചത്. മറ്റ് അഞ്ച് പേരുടെയും മൃതദേഹങ്ങൾ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരിൽ 16 പേരുടെ നില ഗുരുതരമാണ്. ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോയി.

Read More

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്കർക്ക് ശബരിമലയിൽ ദർശനത്തിനുള്ള അനുമതി

മകരവിളക്ക് ദിവസമായ ജനുവരി 14ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്കർക്ക് മാത്രമെ ശബരിമലയിൽ ദർശനത്തിനുള്ള അനുമതഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു. മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങാൻ അനുവദിക്കുന്നതല്ലെന്നും പ്രസിഡന്റ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെ അണുവിമുക്തമാക്കാനുള്ള ജോലികൾ ദേവസ്വം മരാമത്ത് വിഭാഗം സ്‌പെഷ്യൽ ടീം തുടർന്നുവരികയാണ്. കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ സപർശിക്കാനിടയുള്ള എല്ലാ സ്ഥലങ്ങളും…

Read More

പാണത്തൂർ പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു

പാണത്തൂർ പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ച. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് വീടിനു മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടമുണ്ടായത്. കർണാടകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്ക് വിവാഹ സംഘവുമായി വന്ന ബസാണ് കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട്…

Read More

എറനാട് എക്‌സ്പ്രസും കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ ട്രെയിനും ബുധനാഴ്ച മുതൽ സർവീസ് പുനരാരംഭിക്കും

എറനാട് എക്‌സ്പ്രസും കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ ട്രെയിനും ബുധനാഴ്ച മുതൽ സർവീസ് പുനരാരംഭിക്കു. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച സർവീസാണ് പുനരാരംഭിക്കുന്നത്. ഏറനാട് എക്‌സ്പ്രസ്(06605)മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്ക് ബുധനാഴ്ച സർവീസ് തുടങ്ങും മംഗളൂരു-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ എക്‌സ്പ്രസ് ട്രെയിനായാണ് ബുധനാഴ്ച മുതൽ സർവീസ് നടത്തുക. അതേസമയം പാസഞ്ചർ നിർത്തിയതു പോലെ എല്ലാ ലോക്കൽ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുണ്ടാകും.

Read More

ആനക്കാംപൊയിലിൽ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു

കോഴിക്കോട് ആനക്കാംപൊയിലിൽ പൊട്ടക്കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. പതിനാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിട്ടെങ്കിലും അവശനായി കുഴഞ്ഞുവീണു. നിർജലീകരണമാണ് ആനയുടെ നില വഷളാക്കിയത് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ ആനക്ക് ചികിത്സ നൽകിയിരുന്നു. വനംവകുപ്പ് മരുന്നും വെള്ളവും എത്തിച്ചു നൽകി. അടുത്ത പകലിൽ ആന കാടുകയറുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. കിണറിന് സമീപത്തേക്ക് മണ്ണുമാന്തി യന്ത്രമെത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെടുത്തത്. ആന കിണറ്റിൽ വീണിട്ട് മൂന്ന് ദിവസമായെന്നാണ് കരുതുന്നത്. വനഭൂമിയോട് ചേർന്നാണ് കിണറുള്ളത് എന്നതിനാൽ പുറത്തറിയാനും…

Read More

സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും; ഒരേ സമയം 50 ശതമാനം വിദ്യാർത്ഥികളെ മാത്രമാകും ക്ലാസിൽ അനുവദിക്കുക

കോവിഡ് പ്രതിസന്ധിക്കിടെ അടച്ച സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകൾ. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക. അവസാന വർഷ ബിരുദ വിദ്യാർഥികളും മുഴുവൻ ബിരുദാനന്തര ബിരുദ വിദ്യാർഥികളുമാണ് ക്ലാസിന് എത്തേണ്ടത്. ശനിയാഴ്ചയും കോളജുകൾ പ്രവർത്തിക്കും. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് നാളെ തുറക്കുന്നത്. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ കഴിഞ്ഞ ദിവസം മുതൽ കോളജുകളിൽ ഹാജരായി തുടങ്ങിയിരുന്നു. രാവിലെ…

Read More

‘ഫസ്റ്റ്ബെല്‍’ : കൈറ്റ് വിക്ടേഴ്സില്‍ തിങ്കളാഴ്ച മുതല്‍ മുഴുവന്‍ ക്ലാസുകളും

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ‘ഫസ്റ്റ്ബെല്‍‍’ ഡിജിറ്റല്‍ ക്ലാസുകളുടെ ഒന്നാം ക്ലാസു മുതലുള്ള സംപ്രേഷണം തിങ്കളാഴ്ച പുനരാരംഭിക്കും. തിങ്കളാഴ്ച്ച മുതല്‍ പത്തിലെ ക്ലാസുകള്‍ വൈകുന്നേരം 05.30 മുതല്‍ 07.00 മണി വരെയായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം പിറ്റേദിവസം രാവിലെ 06.30 മുതല്‍ 08.00 മണിവരെ അതേ ക്രമത്തില്‍ നടത്തും. പ്ലസ് ടു ക്ലാസുകള്‍ രാവിലെ 08.00 മുതല്‍ 11.00 മണി വരെയും വൈകുന്നേരം 03.00 മണി മുതല്‍ 05.30 വരെയും ആയിരിക്കും. പ്ലസ് ടു പുനഃസംപ്രേഷണം അതേ ദിവസം…

Read More

യാത്രക്കിടെ ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം; കണ്ടക്ടറുടെ അവസരോചിത ഇടപെടല്‍ അപകടമൊഴിവാക്കി

എടത്വാ: യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം. കണ്ടക്ടറുടെ അവസരോചിത ഇടപെടലില്‍ അപകടം ഒഴിവായി. യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയശേഷം കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണു. എടത്വാ ഡിപ്പോയിലെ ഡ്രൈവര്‍ നീരേറ്റുപുറം വാലയില്‍ വീട്ടില്‍ വി എസ് ജോമോനാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 7.30ന് എടത്വാ സെന്റ് അലോഷ്യസ് കോളജ് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. ആലപ്പുഴയില്‍ നിന്ന് തിരുവല്ലയിലേക്ക് പോയ ബസ് കോളേജ് ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ട് എടുക്കുന്നതിന് മുന്‍പ് ജോമോന് ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി…

Read More

ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷിച്ച ആന അവശനിലയില്‍

ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴയില്‍ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ആന അവശനിലയില്‍. കിണറിനടുത്ത് കൃഷിയിടത്തിലാണ് ആനയെ അവശനിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ ചികിത്സ നല്‍കുന്നു. കിണറ്റില്‍ വീണ ആനയെ 14 മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവിലാണ് രക്ഷിച്ചത്.ഏറെ മണിക്കൂറുകള്‍ക്ക് ശേഷം ശ്രമപ്പെട്ട് കിണറിനു പുറത്തെത്തിച്ച് കാട്ടിലേക്ക് വിട്ടെങ്കിലും ശാരീരിക അവശത മൂലം പോകാനായില്ല.

Read More