കോവിഡ് പ്രതിസന്ധിക്കിടെ അടച്ച സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകൾ. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക.
അവസാന വർഷ ബിരുദ വിദ്യാർഥികളും മുഴുവൻ ബിരുദാനന്തര ബിരുദ വിദ്യാർഥികളുമാണ് ക്ലാസിന് എത്തേണ്ടത്. ശനിയാഴ്ചയും കോളജുകൾ പ്രവർത്തിക്കും. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് നാളെ തുറക്കുന്നത്. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ കഴിഞ്ഞ ദിവസം മുതൽ കോളജുകളിൽ ഹാജരായി തുടങ്ങിയിരുന്നു.
രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചര വരെയാണ് നാളെ മുതൽ കോളജുകളുടെ പ്രവർത്തനസമയം. പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കിയും അധ്യായനം ക്രമീകരിക്കാനും കോളജുകൾക്ക് സ്വാതന്ത്ര്യം ഉണ്ട്.
ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് കോളജുകൾ പ്രവർത്തിക്കേണ്ടത്. കോളജുകളിലും സർവകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മുഴുവൻ പി.ജി ക്ലാസുകൾക്കും ഒപ്പം ആരംഭിക്കേണ്ടത് ഗവേഷകർക്കും എത്താമെന്നും നിർദ്ദേശമുണ്ട്.