പരസ്യം കണ്ട് ധാത്രി ഉപയോഗിച്ചു:മുടി വളർന്നില്ല, നടൻ അനൂപ് മേനോനും ധാത്രിക്കും പിഴ
തൃശ്ശൂർ: പരസ്യത്തിൽ പറയുന്നത് കേട്ട് പ്രമുഖ കമ്പനിയുടെ ഹെയർ ഓയിൽ വാങ്ങി ഉപയോഗിച്ചിട്ടും മുടി വളർന്നില്ല. കേസുമായി കമ്മീഷനിൽ എത്തിയപ്പോൾ പ്രമുഖ നടനും കമ്പനിക്കും പിഴശിക്ഷ.തെറ്റായി പരസ്യം നല്‍കിയെന്ന ഹര്‍ജിയില്‍ ധാത്രിക്കും പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോനും ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പിഴയിട്ടു. ഒന്നുമറിയാതെ ഉത്പന്നം വിറ്റ പാവം മെഡിക്കല്‍ സ്റ്റോര്‍ ഉടമയും സംഭവത്തില്‍പ്പെട്ടു. മുടി വളരുമെന്ന പരസ്യത്തില്‍ ആകൃഷ്‌ടനായി ഹെയര്‍ ഓയില്‍ വാങ്ങി ഉപയോഗിക്കുകയും ഫലമില്ലാതാകുകയും ചെയ്‌തതിനെ തുടര്‍ന്ന് ഫയല്‍ ചെയ്‌ത ഹര്‍ജിയിലാണ്…
