കോഴിക്കോട് ഇറച്ചിക്കോഴികളുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു: അഞ്ഞൂറോളം കോഴികൾ ചത്തു

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ നിയന്ത്രണം വിട്ട് മിനി ലോറി അപകടത്തിൽ പെട്ടു.ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിർത്തിയിട്ടിരുന്ന രണ്ടു ഓട്ടോകൾക്കും കേടുപാടുകൾ സംഭവിച്ചു.
കക്കാടംപൊയിലിൽ നിന്നും കോഴിയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും കേബിൾ വയറുകളും പൊളിഞ്ഞിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികൾ അപകടത്തിൽ ചത്തു.