റേഷൻ അറിയിപ്പ്
2020 ഡിസംബർ മാസത്തെ റേഷൻ വിതരണം 02.01.2021 വരെയും, 2020 നവംബർ, ഡിസംബർ മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം 09.01.2021 വരെയും ദീർഘിപ്പിച്ചിരിക്കുന്നതായി കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിക്കുന്നു.
2020 ഡിസംബർ മാസത്തെ റേഷൻ വിതരണം 02.01.2021 വരെയും, 2020 നവംബർ, ഡിസംബർ മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം 09.01.2021 വരെയും ദീർഘിപ്പിച്ചിരിക്കുന്നതായി കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിക്കുന്നു.
ഏഴ് മാസത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്കാണ് ക്ലാസ് ആരംഭിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസ് നടക്കുക. കൊവിഡും ലോക്ക് ഡൗണും മൂലം 286 ദിവസമാണ് സ്‌കൂളുകൾ അടഞ്ഞുകിടന്നത്. മാസ്‌ക് ധരിച്ച് മാത്രമേ കുട്ടികൾ സ്‌കൂളിൽ എത്താവൂ. പരമാവധി കുട്ടികൾ സാനിറ്റൈസറുമായി എത്തണം. സാമൂഹിക അകലം പാലിച്ച് ഒരു ബെഞ്ചിൽ ഒരാൾ ഇരിക്കുന്ന രീതിയിലാണ് ക്രമീകരണം. പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും 50 ശതമാനം കുട്ടികളോടാണ് ക്ലാസുകളിൽ എത്താൻ…
രാജ്യത്ത് ഭീഷണിയായിമാറുന്ന ജനിതക മാറ്റം വന്ന കോവിഡ് വൈസ് കേരളത്തിലെത്തിയില്ലെന്ന് റിപ്പോർട്ട്. ജനിതക മാറ്റം വന്ന കോവിഡ് വൈറസ് സംശയിച്ച് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്പിളുകളിൽ ആർക്കും രോഗമില്ല. പരിശോധനയിൽ പുതിയ തീവ്ര വൈറസ് സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയില്ല. പൂനെ വൈറളോജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് വന്നത്. ബ്രിട്ടനിലടക്കം ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനം ശ്രദ്ധയിൽപ്പെട്ടയുടനെ കേരളത്തിൽ ജാഗ്രത വർധിപ്പിച്ചിരുന്നു. ബ്രിട്ടനിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരുന്നു….
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. എസ് സി ഇ ആര്‍ ടിയുടെ വെബ് സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാളെ മുതല്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാതൃക ചോദ്യപേപ്പറുകള്‍ നൽകുന്നതാണ്. ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങള്‍ ചോദ്യപേപ്പറിലുണ്ടാകും. ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങളെ അധികരിച്ചായിരിക്കും സ്‌കൂളുകളില്‍ പ്രധാനമായും റിവിഷന്‍ നടത്തുന്നത്. ജനുവരി ആദ്യവാരത്തില്‍ തന്നെ എസ്എസ്എല്‍സി പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്നതിന്റെ മുന്നോടിയായുള്ള ശില്‍പ്പശാല പരീക്ഷഭവനില്‍ തുടങ്ങുന്നതാണ്. നാളെ മുതലാണ് പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഭാഗികമായി സ്‌കൂളുകള്‍…
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതൽ പേപ്പർ രഹിതമാകു. ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇനി ഓൺലൈനിൽ ലഭ്യമാകും. ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ടാക്‌സ് അടയ്ക്കൽ എന്നിവയെല്ലാം പൂർണ്ണമായും ഓൺലൈനായി ചെയ്യാം. പ്രവാസികൾക്ക് വിദേശത്ത് ഇരുന്നു കൊണ്ട് തന്നെ ഓൺലൈനായി ലൈസൻസ് പുതുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. അതാത് രാജ്യത്തെ അംഗീകൃത ഡോക്ടർമാർ നൽകുന്ന കാഴ്ച്ച, മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ഓൺലൈനായി സമർപ്പിക്കാം. വാഹനങ്ങളുടെ നികുതി അടയ്ക്കാനും പെർമിറ്റ് എടുക്കാനുമെല്ലാം ആളുകൾ…
തിരൂര്‍: ആതവനാട് മാട്ടുമ്മലില്‍ രണ്ടര വയസുകാരന്‍ പിതാവിന്റെ കണ്‍മുന്നില്‍ കാറിടിച്ച് മരിച്ചു. വെട്ടിക്കാട്ട് അലിബാവയുടെയും നസീറയുടെയും മകന്‍ മുഫസിലാണ് മരിച്ചത്. വ്യഴാഴ്ച രാവിലെ എട്ടരയോടെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നില്‍ക്കുകയായിരുന്ന കുട്ടി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഉടന്‍തന്നെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് മുസ്തകിം, മുഹമ്മദ് മുസ്സദിഖ് എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്….
തിരുവനന്തപുരം: യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. അതി തീവ്ര വൈറസ് ആണോ എന്നറിയാൻ സ്രവം പുണെ വൈറോളജി ഇൻറ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. 20 പേരുടെ സാമ്പിളുകളാണ് അയച്ചതെന്നും ഫലം വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂ എന്നും ആരോഗ്യ വകുപ്പ് അറിയിക്കുകയുണ്ടായി. അതിനിടെ കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറെടുക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം നിർദ്ദേശം നല്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങളുമായി ഉന്നതതല യോഗം ചേരുകയുണ്ടായി. അടുത്തമാസം രണ്ട്…
28 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ അഭയ കേസ് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. കേരളം പ്രത്യാശയോടെ കഴിഞ്ഞ നാളുകളായിരുന്നു കഴിഞ്ഞ് പോയത്. എന്നാൽ, ഇപ്പോഴിതാ, പ്രതികളെ ന്യായീകരിച്ച് മുൻ എസ്പി ജോർജ്ജ് ജോസഫ്. ക്രിസ്ത്യൻ സഭയിലെ വൈദികന് ഒരിക്കലും ഒരു കൊലപാതകം നടത്താൻ കഴിയില്ലെന്ന് ജോർജ് പറയുന്നു. സിസ്റ്റർ അഭയയെ കാണാനില്ലെന്ന് മഠത്തിൽ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫാ തോമസ് കോട്ടൂർ, ഫാ ജോസഫ് പൂതൃക്കയിൽ എന്നിവർ സംഭവസ്ഥലത്ത് എത്തിയതെന്ന് തന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച…
തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ട. പുറംപോക്കിൽ ഷെഡ് കെട്ടി താമസിച്ചിരുന്ന യുവതിയെയും മക്കളെയുമാണ് അയൽക്കാർ ഇറക്കിവിട്ടത്. ഡിസംബർ 17നായിരുന്നു സംഭവം നടന്നത്. പുറത്താക്കിയശേഷം ഇവർ താമസിച്ചിരുന്ന ഷെഡും അയൽക്കാർ പൊളിച്ചുകളയുകയും ചെയ്‌തു. കഴക്കൂട്ടം സൈനിക് നഗറിലാണ് അമ്മയ്‌ക്കും മക്കൾക്കും ഇത്തരം ദുരനുഭവമുണ്ടായത്. വീട്ടമ്മയായ സുറുമിയും അവരുടെ പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളും പുറമ്പോക്കിൽ ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇവിടെ ആയുധങ്ങളുമായെത്തിയ അയൽക്കാർ ഇവരെ വീട്ടിൽ നിന്നും പുറത്താക്കി വീട് പൊളിച്ചുകളയുകയായിരുന്നു. അതേസമയം പൊലീസിൽ പരാതി…