രാജ്യത്ത് ഭീഷണിയായിമാറുന്ന ജനിതക മാറ്റം വന്ന കോവിഡ് വൈസ് കേരളത്തിലെത്തിയില്ലെന്ന് റിപ്പോർട്ട്.
ജനിതക മാറ്റം വന്ന കോവിഡ് വൈറസ് സംശയിച്ച് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്പിളുകളിൽ ആർക്കും രോഗമില്ല.
പരിശോധനയിൽ പുതിയ തീവ്ര വൈറസ് സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയില്ല. പൂനെ വൈറളോജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് വന്നത്.
ബ്രിട്ടനിലടക്കം ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനം ശ്രദ്ധയിൽപ്പെട്ടയുടനെ കേരളത്തിൽ ജാഗ്രത വർധിപ്പിച്ചിരുന്നു. ബ്രിട്ടനിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരുന്നു.
ഇതിൽ ആദ്യ ഘട്ടത്തിൽ അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇനിയും ഫലം വരാനുണ്ട്