തിരൂര്‍: ആതവനാട് മാട്ടുമ്മലില്‍ രണ്ടര വയസുകാരന്‍ പിതാവിന്റെ കണ്‍മുന്നില്‍ കാറിടിച്ച് മരിച്ചു. വെട്ടിക്കാട്ട് അലിബാവയുടെയും നസീറയുടെയും മകന്‍ മുഫസിലാണ് മരിച്ചത്. വ്യഴാഴ്ച രാവിലെ എട്ടരയോടെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.
പിതാവിനൊപ്പം നില്‍ക്കുകയായിരുന്ന കുട്ടി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഉടന്‍തന്നെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് മുസ്തകിം, മുഹമ്മദ് മുസ്സദിഖ് എന്നിവര്‍ സഹോദരങ്ങളാണ്.