ജനുവരി ഒന്നുമുതല്‍ സ്കൂളുകൾ തുറക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സ്കൂളുകൾ തുറക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സർക്കാ . 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷകള്‍ കോവിഡ്മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് 2021 മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനും സർക്കാർ തീരുമാനിച്ചു. പൊതു പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍, ഡിജിറ്റല്‍ ക്ലാസ്സുകളുടെ റിവിഷന്‍, കുട്ടികള്‍ക്കുള്ള സംശയ ദൂരീകരണം,മാതൃകാ പരീക്ഷകള്‍ തുടങ്ങിയവയ്ക്കായി രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ കുട്ടികള്‍ക്ക് 2021 ജനുവരി 1 മുതല്‍ സ്‌കൂളുകളില്‍ എത്തിച്ചേരാം. ഇതോടൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിലവിലുള്ള ഡിജിറ്റല്‍…