കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ശബരിമല മേൽശാന്തി നിരീക്ഷണത്തിൽ പ്രവേശിച്ച. ഇന്നലെ നടന്ന റാപിഡ് ടെസ്റ്റിലാണ് മേൽശാന്തിയുമായി അടുത്ത് ഇടപഴകിയ മൂന്ന് പേരടക്കം സന്നിധാനത്ത് ഏതാനും പേർക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
മേൽശാന്തിയും ഉപകർമികളുമടക്കം ഏഴ് പേരാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. മകരവിളക്ക് സാഹചര്യമാണെങ്കിൽ കൂടി സന്നിധാനവും നിലയ്ക്കൽ ഉൾപ്പെടുന്ന മേഖലയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കണമെന്ന ശുപാർശ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയിട്ടുണ്ട്. ഇതിൽ സർക്കാർ അന്തി തീരുമാനമെടുക്കും. അതേസമയം ക്ഷേത്രത്തിലെ നിത്യപൂജകൾ മുടങ്ങില്ല