Headlines

ഓൺലൈൻ തട്ടിപ്പിലൂടെ കോടികൾ കവർന്ന കേസിലെ മുഖ്യപ്രതി ബംഗളൂരുവിൽ പിടിയിൽ

ഓൺലൈൻ തട്ടിപ്പിലൂടെ കോടികൾ കവർന്ന കേസിലെ മുഖ്യപ്രതി ബംഗളൂരുവിൽ പിടിയി. കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസാണ് പിടിയിലായത്. രണ്ട് മാസത്തിനിടെയാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഒന്നര കോടിയിലേറെ രൂപ തട്ടിയത്. മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് മാത്രം 85 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. തൃശ്ശൂരിൽ മൂന്ന് പേരുടെ അക്കൗണ്ടുകളിൽ നിന്ന് 83.75 ലക്ഷം രൂപ നഷ്ടപ്പെട്ടു. ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകായണ് സംഘം ആദ്യം ചെയ്യുന്നത്. തുടർന്ന് ഐഡിയും പാസ് വേഡും സ്വന്തമാക്കും. പിന്നീട് ഫോണിലേക്ക് വരുന്ന ഒടിപി…

Read More

അമ്പിളിയുടെ മൃതദേഹം എത്തിച്ച ആംബുലൻസ് നാട്ടുകാർ തടഞ്ഞു

നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച അമ്പിളിയുടെ മൃതദേഹം എത്തിച്ച ആംബുലൻസ് നാട്ടുകാർ തടഞ്ഞ. രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു ആവശ്യം അംഗീകരിക്കുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി. നെയ്യാറ്റിൻകര ഡിവൈഎസ്പി ഉൾപ്പെടെയുള്ള അധികാരികൾ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് എഴുതി നൽകണമെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ രാജനും കുടുംബത്തിനുമെതിരെ പരാതി നൽകിയ വസന്തയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാർ…

Read More

നെയ്യാറ്റിൻകര സംഭവത്തിൽ പരാതിക്കാരിയായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു

നെയ്യാറ്റിൻകര സംഭവത്തിൽ പരാതിക്കാരിയായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്ത. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടി. വസന്തയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വസന്തയുടെ വീടിന് മുന്നിൽ നാട്ടുകാർ വലിയ പ്രതിഷേധം നടത്തിയിരുന്നു. പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കൾക്ക് തർക്ക സ്ഥലം വിട്ടുനൽകില്ലെന്ന് പരാതിക്കാരിയും അയൽവാസിയുമായ വസന്ത. ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും. എന്റെ വസ്തുവല്ലെന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. അത് എന്റേതാണെന്ന് തെളിയിക്കണം. വേറെ ഏത് പാവങ്ങൾക്ക് വേണമെങ്കിലും വസ്തു കൊടുക്കാം….

Read More

സംസ്ഥാനത്ത് ഇന്ന് 5887 പേർക്ക് കൊവിഡ്, 24 മരണം; 5029 പേർക്ക് രോഗമുക്തി

കേരളത്തിൽ 5887 ഇന്ന് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂർ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂർ 230, വയനാട് 208, ഇടുക്കി 100, കാസർഗോഡ് 59 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

താമരശ്ശേരി മട്ടിക്കുന്നിൽ മലമാനിനെ വേട്ടയാടി കൊന്ന കേസിൽ നാല് പേർ അറസ്റ്റിൽ

താമരശ്ശേരി മട്ടിക്കുന്നിൽ മലമാനിനെ വേട്ടയാടി കൊന്ന കേസിൽ നാല് പേർ അറസ്റ്റി. കേരക്കാട് സ്വദേശി റഫീഖ്, മട്ടിക്കുന്ന് സ്വദേശികളായ ഭാസ്‌കരൻ, മഹേഷ്, ബാബു എന്നിവരാണ് അറസ്റ്റിലായത്. കേസിൽ അഞ്ച് പേർ കൂടി പിടിയിലാകാനുണ്ട്. വനത്തോട് ചേർന്ന തോട്ടത്തിലാണ് ഇവർ മലമാനിനെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കിയത്. പ്രതികളിൽ നിന്ന് 102 കിലോ മലമാൻ ഇറച്ചിയും കൊമ്പും പിടികൂടിയിട്ടുണ്ട്.

Read More

നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കൾക്ക് തർക്ക സ്ഥലം വിട്ടുനൽകില്ലെന്ന് പരാതിക്കാരിയും അയൽവാസിയുമായ വസന്ത

നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കൾക്ക് തർക്ക സ്ഥലം വിട്ടുനൽകില്ലെന്ന് പരാതിക്കാരിയും അയൽവാസിയുമായ വസന്. ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും. എന്റെ വസ്തുവല്ലെന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. അത് എന്റേതാണെന്ന് തെളിയിക്കണം. വേറെ ഏത് പാവങ്ങൾക്ക് വേണമെങ്കിലും വസ്തു കൊടുക്കാം. ഇവർക്ക് കൊടുക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും. നിയമത്തിന്റെ മുന്നിൽ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കിൽ വസ്തു ഏറ്റെടുക്കാം. കോളനിക്കാർ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങൾക്ക് വേണമെങ്കിൽ…

Read More

വിമാനവിലക്ക് ഭാഗികമായി പിൻവലിച്ചത് പ്രവാസികൾക്ക് ആശ്വാസമായി

റിയാദ്: കോവിഡ് വൈറസ് വകഭേദം ഏതാനും രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഏർപ്പെടുത്തിയ വിമാനവിലക്ക് ഭാഗികമായി പിൻവലിച്ചത് പ്രവാസികൾക്ക് ആശ്വാസമായ. സൗദിയിൽനിന്ന് പുറത്തേക്കുള്ള വിമാന സർവീസുകളിൽ വിദേശികളെ രാജ്യം വിടാൻ അനുവദിച്ചതോടെ ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് പോകാൻ പ്രവാസികൾക്ക് കഴിയും. അതേസമയം, തിരികെ വിമാന സർവീസ് എന്നു വരുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. അടുത്തയാഴ്ച ഇക്കാര്യത്തിൽ തീരുമാനമാകും. സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും കോവിഡ് വൈറസ് വകഭേദവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വേണ്ടിയാണ് ഒരാഴ്ചത്തേക്കു കൂടി…

Read More

മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി ജെ ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി ജെ ജോസഫ. എൻസിപി ആയി തന്നെ പാലായിൽ നിന്ന് മാണി സി കാപ്പൻ മത്സരിക്കും. കേരളാ കോൺഗ്രസിനുള്ള സീറ്റ് മാണി സി കാപ്പന് വിട്ടു കൊടുക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു തൊടുപുഴ നഗരസഭ ഭരണം ഒരു വർഷത്തിനുള്ളിൽ തിരിച്ചു പിടിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. യുഡിഎഫിലെ പ്രശ്‌നങ്ങളോ കേരളാ കോൺഗ്രസി പ്രശ്‌നങ്ങളോ അല്ല ഭരണം നഷ്ടപ്പെടാൻ കാരണം. മുസ്ലിം ലീഗ് അംഗം…

Read More

സർക്കാർ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കൾ

വീടും സ്ഥലവും നൽകുമെന്ന സർക്കാർ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്ക. തങ്ങൾക്ക് തർക്ക ഭൂമിയിൽ തന്നെ വീട് വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും വീട് നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. കുട്ടികളുടെ പഠന ചെലവ് ഡിവൈഎഫ്‌ഐ ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ഡിജിപി ലോക്‌നാധ് ബെഹ്‌റ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന…

Read More

നാല് കിലോയിലധികം സ്വർണവുമായി നെടുമ്പാശ്ശേരിയിൽ അഞ്ച് പേർ പിടിയിൽ

അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കിലോയിലധികം സ്വർണവുമായി നെടുമ്പാശ്ശേരിയിൽ അഞ്ച് പേർ പിടിയി. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. നാല് പേരിൽ നിന്നായി 4.269 കിലോ വരുന്ന സ്വർണമിശ്രിതമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ തഞ്ചാവൂർ സ്വദേശിയിൽ നിന്ന് 765 ഗ്രാമും ഷാർജിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിയിൽ നിന്ന് 870 ഗ്രാമും ദുബൈയിൽ നിന്നെത്തിയ പട്ടാമ്പി സ്വദേശിയിൽ നിന്ന് 774 ഗ്രാമും ഷാർജയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയിൽ നിന്ന് 870 ഗ്രാമും പത്തനംതിട്ട…

Read More