താമരശ്ശേരി മട്ടിക്കുന്നിൽ മലമാനിനെ വേട്ടയാടി കൊന്ന കേസിൽ നാല് പേർ അറസ്റ്റി. കേരക്കാട് സ്വദേശി റഫീഖ്, മട്ടിക്കുന്ന് സ്വദേശികളായ ഭാസ്കരൻ, മഹേഷ്, ബാബു എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ അഞ്ച് പേർ കൂടി പിടിയിലാകാനുണ്ട്. വനത്തോട് ചേർന്ന തോട്ടത്തിലാണ് ഇവർ മലമാനിനെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കിയത്. പ്രതികളിൽ നിന്ന് 102 കിലോ മലമാൻ ഇറച്ചിയും കൊമ്പും പിടികൂടിയിട്ടുണ്ട്.