Headlines

ഭാര്യയുടെ സത്യപ്രതിജ്ഞക്ക് പോയ വനംവകുപ്പ് ജീവനക്കാരനെ മുങ്ങിമരിച്ചതായി കണ്ടെത്തി

തൊടുപുഴ: ഭാര്യയുടെ സത്യപ്രതിജ്ഞക്ക് പോയ വനംവകുപ്പ് ജീവനക്കാരനെ ജലാശയത്തില്‍ മരിച്ചതായി കണ്ടെത്തി. കുമരകംമെട്ട് കൊല്ലപ്പള്ളില്‍ വീട്ടില്‍ അനില്‍ കുമാര്‍( 45) ന്റെ മൃതദേഹം ഉപ്പുതറ വളകോട് ജലാശയത്തില്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഭാര്യ വിജി അനില്‍കുമാര്‍ പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിലെ 7ാം വാര്‍ഡ് മെമ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത ശേഷം ജോലിസ്ഥലത്തേക്ക് പോയതായിരുന്നു അനില്‍കുമാര്‍.

Read More

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി കമൽഹാസൻ

തിരുവനന്തപുരം മേയറായി ചുമതലയേറ്റ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി കമൽഹാസ. ട്വിറ്ററിലൂടെയാണ് അഭിനന്ദനം. ഇത്രയും ചെറിയ പ്രായത്തിൽ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങൾ. തമിഴ്‌നാടും ഇത്തരത്തിൽ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നായിരുന്നു കമൽഹാസന്റെ ട്വീറ്റ് ഓൾ സെയിന്റ്‌സ് കോളജ് ബി എസ് സി മാത്സ് വിദ്യാർഥിനിയായ ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റ് ശ്രീലതയുടെയും മകളാണ്.

Read More

ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ച. ബംഗളൂരു സെഷൻസ് കോടതിയിൽ ശനിയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കുറ്റപത്രം കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ 19 എ, സെക്ഷൻ 69 എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. ലഹരി വസ്തുക്കൾ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ സഹായിക്കുകയും ചെയ്തുവെന്ന കാര്യമാണ് കുറ്റപത്രത്തിലുള്ളത്. ബംഗളൂരു മയക്കുമരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്ത…

Read More

നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി

കാർഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ അനുമതി നൽക. ദിവസങ്ങൾ നീണ്ട തർക്കത്തിന് ശേഷമാണ് ഡിസംബർ 31ന് സഭ സമ്മേളിക്കാൻ ഗവർണർ അനുമതി നൽകിയത്. നേരത്തെ ഈ മാസം 23ന് സഭ ചേരാനായാണ് സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ ഗവർണർ അനുമതി നൽകിയില്ല. പിന്നീട് മന്ത്രിമാരും സ്പീക്കറും നേരിട്ട് ഗവർണറെ കാണുകയും സഭ ചേരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് അനുമതി 31ന് രാവിലെ…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ. പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ വർധിച്ച് 4710 രൂപയായി. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവിലയിൽ ഇന്ന് വർധനവുണ്ടായത്. ഡിസംബർ 24 മുതൽ 37,360 രൂപയിലാണ് വ്യാപാരം തുടർന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 188.90 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,073 രൂപയായി

Read More

ഇടുക്കിയിൽ പോക്‌സോ കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കിയിൽ പോക്‌സോ കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ തൂങ്ങിമരിച്ച നിലയി. കുമളി സ്വദേശി ബിനോയ് ആണ് മരിച്ചത്. ജയിൽ കൊവിഡ് കെയർ സെന്ററിലെ ശുചിമുറിയിലാണ് ബിനോയ് തൂങ്ങിമരിച്ചത്. 23നാണ് ഇയാളെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്.

Read More

തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും

തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കു. ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോക്കൽ പോലീസിനെതിരെ ആരോപണം ഉയർന്നതോടെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കേസിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത പോലീസ് തെളിവെടുപ്പ് ഇന്നലെ പൂർത്തിയാക്കിയിരുന്നു. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. റിമാൻഡിൽ തുടരുന്ന പ്രതികളെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അതേസമയം…

Read More

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കു. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് ശിവശങ്കർ പറയുന്നത്. ഒരു പ്രതി നൽകിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത്. ഇത് വിശ്വസിക്കാനാകില്ലെന്നും ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നു.

Read More

വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം ഇന്ന് ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം ഇന്ന് ചോദ്യം ചെയ്യു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ എത്തിയാണ് ചോദ്യം ചെയ്യുക. രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂർ വീതം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയിട്ടുള്ളത്. ഓരോ മണിക്കൂറിന്റെ ഇടവേളയിലും പതിനഞ്ച് മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Read More