കാർഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ അനുമതി നൽക. ദിവസങ്ങൾ നീണ്ട തർക്കത്തിന് ശേഷമാണ് ഡിസംബർ 31ന് സഭ സമ്മേളിക്കാൻ ഗവർണർ അനുമതി നൽകിയത്.
നേരത്തെ ഈ മാസം 23ന് സഭ ചേരാനായാണ് സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ ഗവർണർ അനുമതി നൽകിയില്ല. പിന്നീട് മന്ത്രിമാരും സ്പീക്കറും നേരിട്ട് ഗവർണറെ കാണുകയും സഭ ചേരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് അനുമതി
31ന് രാവിലെ 9 മണി മുതൽ 10 മണി വരെ ഒരു മണിക്കൂർ നേരത്തേക്കാണ് സഭ സമ്മേളിക്കുന്നത്. കാർഷിക നിയമഭേദഗതി സഭ തള്ളിക്കളയും. പ്രതിപക്ഷവും സർക്കാർ തീരുമാനത്തെ അനുകൂലിക്കും. അതേസമയം ബിജെപി അംഗം ഒ രാജഗോപാൽ ഇതിനെ എതിർക്കും.