തിരുവനന്തപുരം: യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. അതി തീവ്ര വൈറസ് ആണോ എന്നറിയാൻ സ്രവം പുണെ വൈറോളജി ഇൻറ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. 20 പേരുടെ സാമ്പിളുകളാണ് അയച്ചതെന്നും ഫലം വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂ എന്നും ആരോഗ്യ വകുപ്പ് അറിയിക്കുകയുണ്ടായി.
അതിനിടെ കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറെടുക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം നിർദ്ദേശം നല്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങളുമായി ഉന്നതതല യോഗം ചേരുകയുണ്ടായി. അടുത്തമാസം രണ്ട് മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്തും.