വാളയാർ കേസ്: പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി
വാളയാറിൽ പീഡന ദുരൂഹ മരണക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ കുട്ടികളുടെ രക്ഷിതാക്കളും സർക്കാരും നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് പാലക്കാട് പോക്‌സോ കോടതി പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ വെറുതെ വിട്ടത് കേസ് നടത്തിയ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും കേസ് അന്വേഷിച്ച പോലീസിന്റെ വീഴ്ചയുമാണ് പ്രതികളെ വെറുതെ വിടാൻ കാരണമായതെന്ന് സർക്കാർ പറയുന്നു. പുനരന്വേഷണത്തിന് ഒരുക്കമാണെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ…
