ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് കേരളത്തിലും; 6 പേർക്ക് രോഗം സ്ഥിരീകരിച്ചു

യുകെയിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തിലെത്തിയ ആറ്‍ പേർക്കാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് –2, ആലപ്പുഴ– 2, േകാട്ടയം –1, കണ്ണൂർ–1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരുമായി സമ്പർ‌ക്കത്തിൽ ഏർപ്പെട്ടവരുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. തീവ്രവ്യാപന ശേഷിയുളള്ളതാണ് പുതിയ വൈറസ്. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം. വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. ആശങ്ക വേണ്ട, പക്ഷേ ജാഗ്രത…

Read More

മകനെ പീഡിപ്പിച്ചെന്ന് പരാതി; അമ്മ പോക്‌സോ കേസിൽ അറസ്റ്റിൽ

മകനെ പീഡിപ്പിച്ച കേസിൽ അമ്മയെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. വക്കം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റിൽ. പതിനാലുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കടയ്ക്കാവൂർ പൊലീസാണ് അറസ്റ്റ് നടത്തിയത്. ഇവർ ഇപ്പോൾ റിമാന്റിലാണ്. പോക്‌സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.

Read More

നടിയെ ആക്രമിച്ച കേസിൽ വി എൻ അനിൽകുമാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു

നടിയെ ആക്രമിച്ച കേസിൽ അഡ്വ. വി എൻ അനിൽകുമാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. സിബിഐ മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു അനിൽകുമാർ. എ സുരേശൻ രാജിവെച്ച ഒഴിവിലാണ് വി എൻ അനിൽകുമാറിനെ നിയമിച്ചത്. പുതിയ പ്രോസിക്യൂട്ടറെ കണ്ടെത്തുന്നതിനായി അഭിഭാഷകരുടെ പാനൽ തയ്യാറാക്കി ആഭ്യന്തര വകുപ്പിന് നൽകിയിരുന്നു Iവിചാരണ കോടതി ജഡ്ജിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സുരേശൻ രാജിവെച്ചത്. വി എൻ അനിൽകുമാർ കേസ് ഏറ്റെടുത്ത ശേഷമേ ഇനി വിചാരണ പുനരാരംഭിക്കു

Read More

യുകെയിൽ നിന്ന് സംസ്ഥാനത്തേക്ക് വന്ന രണ്ട് പേർക്ക് കൂടി കൊവിഡ്; ജനിതക വകഭേദം കണ്ടെത്താനായില്ല

യു.കെ.യിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 39 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ 12 പേരുടെ ഫലം വന്നു. അതിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് ഇന്ന് ആകെ 3021 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂർ 281, കോട്ടയം 263, ആലപ്പുഴ…

Read More

സ്പീക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നൽകി

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നൽകി. നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടാം തീയതി ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ നടപടി സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എം ഉമ്മർ എംഎൽഎയാണ് നോട്ടീസ് നൽകിയത്. നേരത്തെയും ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അന്ന് സർക്കാരിനെതിരായ അവിശ്വാസത്തിന്റെ ഭാഗമായാണ് ആവശ്യമുന്നയിച്ചത്.

Read More

വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടി മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.മൂന്ന് മണിക്കൂറിനിടെ തിരുവന്തപുരം ജില്ലയിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ രാത്രി…

Read More

പന്തീരാങ്കാവ് യുഎപിഎ കേസ്; അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹെെബിന്റെയും താഹ ഫസലിന്റെയും ജാമ്യം ഹെെക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച എന്‍ഐഎ കോടതിയുടെ നടപടി തെറ്റാണെന്നും ഹെെക്കോടതി വ്യക്തമാക്കി. താഹ ഫസല്‍ ഉടന്‍ കോടതിയില്‍ കീഴടങ്ങണം. അലന്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഉടന്‍ ഹാജരാകേണ്ട. കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് അലനും താഹയ്ക്കും കൊച്ചിയിലെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് എന്‍ഐഎ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.

Read More

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടുരിലുമാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലുമെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു 38,000ത്തോളം താറാവുകളെ കൊന്നൊടുക്കേണ്ടി വരും. ഡിസംബർ 19 മുതലാണ് ആലപ്പുഴയിലെ മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി…

Read More

പരസ്യം കണ്ട് ധാത്രി ഉപയോഗിച്ചു:മുടി വളർന്നില്ല, നടൻ അനൂപ് മേനോനും ധാത്രിക്കും പിഴ

തൃശ്ശൂർ: പരസ്യത്തിൽ പറയുന്നത് കേട്ട് പ്രമുഖ കമ്പനിയുടെ ഹെയർ ഓയിൽ വാങ്ങി ഉപയോഗിച്ചിട്ടും മുടി വളർന്നില്ല. കേസുമായി കമ്മീഷനിൽ എത്തിയപ്പോൾ പ്രമുഖ നടനും കമ്പനിക്കും പിഴശിക്ഷ.തെറ്റായി പരസ്യം നല്‍കിയെന്ന ഹര്‍ജിയില്‍ ധാത്രിക്കും പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോനും ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പിഴയിട്ടു. ഒന്നുമറിയാതെ ഉത്പന്നം വിറ്റ പാവം മെഡിക്കല്‍ സ്റ്റോര്‍ ഉടമയും സംഭവത്തില്‍പ്പെട്ടു. മുടി വളരുമെന്ന പരസ്യത്തില്‍ ആകൃഷ്‌ടനായി ഹെയര്‍ ഓയില്‍ വാങ്ങി ഉപയോഗിക്കുകയും ഫലമില്ലാതാകുകയും ചെയ്‌തതിനെ തുടര്‍ന്ന് ഫയല്‍ ചെയ്‌ത ഹര്‍ജിയിലാണ്…

Read More