Headlines

കാസർകോട് ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്നു; അമ്മ അറസ്റ്റിൽ

കാസർകോട് ബദിയടുക്കയിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. പെർളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. ഇവരുടെ മകൻ സ്വാതിക് ആണ് മരിച്ചത് കുടുംബ വഴക്കിനെ തുടർന്ന് കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊല്ലുകയായിരുന്നു. കഴിഞ്ഞ മാസം നാലിനാണ് സ്വാതികിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് ആദ്യം കരുതിയിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടിയെ ആരെങ്കിലും കിണറ്റിൽ എറിഞ്ഞതാകാമെന്ന് മനസ്സിലായത്. തുടർന്ന് അമ്മയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.  

Read More

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ അടുത്ത ആഴ്ച തുറക്കും

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ അടുത്ത ആഴ്ച തുറന്ന് പ്രവര്‍ത്തിക്കും. തിയറ്റര്‍ ഉടമകള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. തിയറ്ററുകളുടെ ശുചീകരണത്തിനായി ഒരാഴ്ച സമയം ആവശ്യമാണ്. അതിന് ശേഷമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. വിജയ് ചിത്രമായ മാസ്റ്ററിന്റെ റിലീസോടെ തിയറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് സംഘടനാ ഭാരവാഹികള്‍ നല്‍കുന്ന സൂചന. സിനിമ തിയേറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശങ്ങല്‍ പ്രഖ്യാപിച്ചിരുന്നു. തിയേറ്ററുകളില്‍ ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമെ പ്രവേസനം പാടുളളുവെന്നാണ് നിര്‍ദേശം. തിയേറ്ററുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍…

Read More

കൊല്ലത്ത് വീട്ടുപറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: കൊല്ലം കല്ലുവാതുക്കല്‍ വീട്ടുപറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പില്‍ കണ്ടെത്തിയ കുഞ്ഞാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മരിച്ചത്. കുഞ്ഞിന് രണ്ട് ദിവസം മാത്രമേ പ്രായമുള്ളൂ. കണ്ടെത്തുമ്പോള്‍ പൊക്കിള്‍ക്കൊടി പോലും മുറിച്ച് മാറ്റിയിരുന്നില്ല. മൂന്ന് കിലോയോളം ഭാരമുണ്ടായിരുന്നു. കുഞ്ഞിനെ നാട്ടുകാരാണ് കണ്ടെത്തിയത്. പീന്നീട് പോലിസ് ഏറ്റെടുക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആദ്യം മെഡിക്കല്‍കോളജിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ശ്വാസതടസ്സം നേരിട്ടപ്പോള്‍ എസ്എടിയിലേക്ക് മാറ്റുകയായിരുന്നു.  

Read More

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന…

Read More

കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻകേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് സുരേന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് നിലവിലുള്ള ആക്ടീവ് കേസുകളിൽ 26 ശതമാനം കേരളത്തിലാണ്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളമാണെങ്കിൽ സംസ്ഥാനത്ത് ഇത് 10 ശതമാനമാണ്. ദിനംപ്രതി രോഗികളുടെ എണ്ണം വർധിച്ച് വരികയാണ് കൂടുതൽ ആക്ടീവ് കേസുകളുള്ള രാജ്യത്തെ 20 ജില്ലകൾ എടുത്താൽ 12 എണ്ണവും കേരളത്തിലാണ്. മരണനിരക്കിലും…

Read More

പക്ഷിപ്പനി : ആലപ്പുഴ ജില്ലയില്‍ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി, പഞ്ചായത്തുകളിലാണ് കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒന്‍പത് ദ്രുത പ്രതികരണ സംഘം ഇന്ന് കള്ളിംഗ് ജോലികളില്‍ ഏര്‍പ്പെട്ടു. പള്ളിപ്പാട് മൂന്നാം വാര്‍ഡ്, കരുവാറ്റ ഒന്നാം വാര്‍ഡ്, തകഴി പതിനൊന്നാം വാര്‍ഡ്, നെടുമുടി പന്ത്രണ്ടാം വാര്‍ഡ്, എന്നിവിടങ്ങളിലാണ് ആദ്യ ദിനം കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഒന്‍പത് റാപിഡ് റെസ്‌പോണ്‍സ് ടീം(ആര്‍ആര്‍റ്റി) പ്രവര്‍ത്തിച്ചത്. പള്ളിപ്പാട് രണ്ട്…

Read More

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹർജി നാളെ പരിഗണിക്കും

പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി നാളത്തേക്ക് മാറ്റി. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിവരങ്ങൾ ഇനിയും ശേഖരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ജാമ്യാപേക്ഷയെ എതിർത്തു. അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യത്തിന് വാദിച്ചത്. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം തുടർ നടപടികൾക്കായി ഹർജി നാളത്തേക്ക് മാറ്റുകയായിരുന്നു.

Read More

മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന് എഴുപതാം പിറന്നാള്‍

മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ എഴുപതാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവിലാണ്. ജനുവരി 5നാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന്റെ ജന്മദിനം. കൊവിഡ് വ്യാപനത്താല്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്ത കൂടി അറിയിച്ചിരിക്കുകയാണ് ജഗതിയുടെ മകന്‍ രാജ് കുമാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്കു യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക. എത്ര നടന്‍മാര്‍ വന്നാലും ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ ഉണ്ടാകില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ…

Read More

പക്ഷിപ്പനി: കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജു

പക്ഷിപ്പനിയെ തുടർന്ന് വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജു. മന്ത്രിസഭയിൽ വിഷയം ഉന്നയിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. പക്ഷിപ്പനി അമ്പതിനായിരത്തോളം പക്ഷികളെ വരെ ബാധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേന്ദര്ം പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലെ നാല് പഞ്ചായത്തിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തിയെട്ടായിരം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം നീണ്ടൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 2700 താറാവ് കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ…

Read More

ബംഗളൂരുവിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ

ബംഗളൂരുവിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. സോഫ്റ്റ് വെയർ എൻജിനീയർമാരായ കോഴിക്കോട് സ്വദേശി റമീഷ്(28), കണ്ണൂർ സ്വദേശികളായ അഷീർ(32), ഷെഹ്‌സീൻ(29) എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽ നിന്ന്പിടിച്ചെടുത്തത്

Read More