കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻകേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് സുരേന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്.

രാജ്യത്ത് നിലവിലുള്ള ആക്ടീവ് കേസുകളിൽ 26 ശതമാനം കേരളത്തിലാണ്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളമാണെങ്കിൽ സംസ്ഥാനത്ത് ഇത് 10 ശതമാനമാണ്. ദിനംപ്രതി രോഗികളുടെ എണ്ണം വർധിച്ച് വരികയാണ്

കൂടുതൽ ആക്ടീവ് കേസുകളുള്ള രാജ്യത്തെ 20 ജില്ലകൾ എടുത്താൽ 12 എണ്ണവും കേരളത്തിലാണ്. മരണനിരക്കിലും കുറവില്ലെന്നും സുരേന്ദ്രൻ പറയുന്നു.