Headlines

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് പെൺകുട്ടികളുടെ അമ്മ

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് പെൺകുട്ടികളുടെ അമ്മ. നീതി കിട്ടും വരെ തെരുവിൽ സമരം ചെയ്യും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണും. പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റി. പ്രോസിക്യൂഷൻ കേസ് വായിച്ചു കേൾപ്പിച്ചില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഇന്നലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. തുടർ അന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാം.

Read More

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് അവസാന കേസായി

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നാല് തവണ മാറ്റി വെച്ചതിന് ശേഷമാണ് കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത് വിശദമായ വാദം കേൾക്കേണ്ട കേസായതിനാൽ ഇന്ന് പരിഗണിക്കുന്ന അവസാന കേസായി ലിസ്റ്റ് ചെയ്യാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ…

Read More

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കും

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കാൻ സാധിക്കും. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സർവീസ് പുനരാരംഭിക്കാനാകുമെന്ന് വിലയിരുത്തുന്നു. വിമാനത്താവളത്തിലെ സുരക്ഷ സൗകര്യം സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഈ മാസം DGCA ക്ക് സമർപ്പിക്കും. കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സുരക്ഷ നടപടികൾ വിലയിരുത്തിയത്. എയർ ഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേസ് പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ സർവീസ് നടത്തുന്നതിന് ആവശ്യമായ എല്ലാ…

Read More

പക്ഷിപ്പനി: ജനിതക മാറ്റം സംഭവിച്ച് മനുഷ്യരിലേക്ക് പടരാനും സാധ്യത; ജാഗ്രത വേണമെന്ന് സർക്കാർ

ദേശാടന പക്ഷികളിൽ നിന്നാണ് പക്ഷിപ്പനിയുടെ ഉത്ഭവമെന്ന് മന്ത്രി കെ രാജു. പക്ഷിപ്പനിക്ക് കാരണമായ എച്ച് 5 എൻ 8 വൈറസിന് ജനിതക മാറ്റം സംഭവിച്ച് അത് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും ജാഗ്രത കൈവിടിയരുതെന്നും മന്ത്രി പറഞ്ഞു എച്ച് 5 എൻ 8 വൈറസ് മനുഷ്യരിലേക്ക് പടർന്ന ചരിത്രമില്ല. എന്നാൽ വൈറസിന് എപ്പോൾ വേണമെങ്കിലും ജനിതക മാറ്റം സംഭവിക്കാം. മനുഷ്യരിലേകക് പടരുന്ന വൈറസായി രൂപം പ്രാപിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത പാലിക്കണം. പ്രഭവ കേന്ദ്രത്തിലെ 400ലധികം വീടുകൾ ആരോഗ്യപ്രവർത്തകർ…

Read More

മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, സുൽത്താൻ ബത്തേരി , കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ മുൻ എംഎൽഎയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (85) അന്തരിച്ചു

മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, സുൽത്താൻ ബത്തേരി , കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ മുൻ എംഎൽഎയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (85) അന്തരിച്ചു. വാർധക്യസഹചമായ അസുഖങ്ങളാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വെച്ച് പുലർച്ചെ 3.30 ഓടെയാണ് അന്ത്യം. സംസ്ക്കാരം കോഴിക്കോട് കക്കോടിയിലെ വീട്ടുവളപ്പിൽ.  

Read More

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്ക് കിഴക്കൻ കാലവർഷം സംസ്ഥാനത്ത് സജീവമായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും കഴിഞ്ഞ 24 മണിക്കൂറിൽ മഴ ലഭിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, ഏഴ് സെന്റിമീറ്റർ. പത്തനംതിട്ട ജില്ലയിലെ കോന്നിയിലും കുരുഡുമണ്ണിലും അഞ്ച് സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി. അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ജനുവരി 9ന് ശക്തമായ മഴയ്ക്കുള്ള…

Read More

ഫിലമെന്റ് രഹിത കേരളം : എല്‍ഇഡി ബള്‍ബുകളുടെ വിതരണോദ്ഘാടനം നാളെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണോദ്ഘാടനം വ്യാഴാഴ്ച്ച നടക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. വൈദ്യുത മന്ത്രി എംഎം മണി അധ്യക്ഷത വഹിക്കും. അയ്യന്തോള്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫിസില്‍ നടക്കുന്ന ജില്ലാതല വിതരണോദ്ഘാടനം തൃശൂര്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് നിര്‍വ്വഹിക്കും. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ അധ്യക്ഷത വഹിക്കും. ഗുണമേന്മയുള്ളതും കമ്പോള വിലയേക്കാള്‍ കുറഞ്ഞ…

Read More

രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി അക്ഷയകേരളം തെരഞ്ഞെടുത്തു

സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന അക്ഷയകേരളം പദ്ധതിയെ മികച്ച മാതൃക പദ്ധതിയായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു. കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്. രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി അക്ഷയകേരളത്തെ തെരഞ്ഞെടുത്തത് ഏറെ അഭിമാനകരമാണെന്നും കേരളം നടത്തുന്ന മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ…

Read More

സംസ്ഥാനത്ത് പുതുതായി 2 ഹോട്ട് സ്‌പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി

ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുറ്റൂർ (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 13), പാലക്കാട് ജില്ലയിലെ ഷൊർണൂർ (5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 446 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് 6394 പേർക്ക് കൊവിഡ്, 25 മരണം; 5110 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6394 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂർ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂർ 219, വയനാട് 210, കാസർഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന…

Read More