സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ട ഡ്രൈ റണ്‍ ഇന്ന്
കൊവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ട ഡ്രൈ റണ്‍ ഇന്ന്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക.ഇതുവരെ 3.51 ലക്ഷം പേരാണ് വാക്‌സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്തത്. നാല് ജില്ലകളിലായിരുന്നു ആദ്യ ഘട്ട ഡ്രൈ റണ്‍ നടത്തിയത്. ജനുവരി രണ്ടിന് 4 ജില്ലകളില്‍ 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി ഡ്രൈ റണ്‍ നടത്തുന്നത്. രണ്ടാം ഘട്ട ഡ്രൈ റണ്ണിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു….