Headlines

വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സ്‌കോളര്‍ഷിപ്പുകള്‍: അപേക്ഷാ തിയ്യതി ജനുവരി 20 വരെ നീട്ടി

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള തിയ്യതി ജനുവരി 20 വരെ നീട്ടി. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം ഓഫ് സ്‌കോളര്‍ഷിപ്പ് ഫോര്‍ കോളജ് ആന്റ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്്‌സ് പ്രൈം മിനിസ്‌റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ ആര്‍പിഎഫ്/ആര്‍പിഎസ്എഫ് ടോപ് ക്ലാസ് എജ്യുക്കേഷന്‍ സ്‌കീം ഫോര്‍ എസ് സി സ്റ്റുഡന്റ്‌സ് ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ എജ്യുക്കേഷന്‍ ഓഫ് വാര്‍ഡ്‌സ് ഓഫ് ബീഡി/സിനി/ഐഒഎംസി/എല്‍എസ്ഡിഎം വര്‍ക്കേഴ്‌സ് പോസ്റ്റ് മെട്രിക്

Read More

ഡ്രൈ റണ്‍ വിജയം; കേരളം കൊവിഡ് വാക്‌സിനേഷന് സുസജ്ജമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ജില്ലയിലെ മെഡിക്കല്‍ കോളജ്/ജില്ലാ ആശുപത്രി, സ്വകാര്യാശുപത്രി, നഗര/ഗ്രാമീണ ആരോഗ്യകേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തിയത്. ഏറ്റവുമധികം കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. തിരുവനന്തപുരം ജില്ലയില്‍ പാറശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഗവ. എല്‍പിഎസ്. കളത്തുകാല്‍…

Read More

മലപ്പുറം ചേകന്നൂരിൽ വൻ മോഷണം; ഒരു വീട്ടിൽ നിന്നും 125 പവനും 65,000 രൂപയും കവർന്നു

മലപ്പുറം ചേകന്നൂരിൽ വൻ മോഷണം. ഒരു വീട്ടിൽ നിന്നും 125 പവൻ സ്വർണാഭരണങ്ങളും 65,000 രൂപയുമാണ് കവർന്നത്. ചേകന്നൂർ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുറത്തുപോയ വീട്ടുകാർ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം മനസ്സിലായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

കണ്ണൂർ ആലക്കോട് 16കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

കണ്ണൂർ ആലക്കോട് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലു പേർ കൂടി പിടിയിലായി. ആലക്കോട് ഒറ്റത്തൈ സ്വദേശി കറുത്തേടത്ത് റിജോ(36), പെരുനിലത്തെ കുന്നുംപുറത്ത് ഹൗസിൽ കെ.സി ജിനോ(36) മണക്കടവ് മുക്കട ഇലവനപ്പാറ മനോജ് അബ്രഹാം (40), ഒറ്റത്തൈ സ്വദേശി ഊരാളി പറമ്പിൽ ജിതിൻ (27) എന്നിവരാണ് പിടിയിലായത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. 2018 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 2017 ലും പെൺകുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു….

Read More

കോഴിക്കോട് കൂടരഞ്ഞിയിൽ 13കാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് കൂടരഞ്ഞിയിൽ പതിമൂന്ന് വയസ്സുകാരന് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. ഇതോടെ മേഖലയിൽ ആരോഗ്യവകുപ്പും പഞ്ചായത്തും ജാഗ്രതാ നിർദേശം നൽകി. കൂടരഞ്ഞി പഞ്ചായത്തിലെ താഴെ കൂടരഞ്ഞി, പൂവാറൻതോട് ഭാഗങ്ങളിൽ കക്കൂസ് മാലിന്യം കിണറിൽ അടിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട് പഞ്ചായത്തിൽ കല്യാണങ്ങൾ, സത്കാരങ്ങൾ തുടങ്ങിയ ആൾക്കൂട്ടമുണ്ടാകുന്ന ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.  

Read More

പ്രകടന പത്രിക നടപ്പാക്കിയ സർക്കാർ; കേന്ദ്ര ഏജൻസികൾ വികസനത്തിന് തുരങ്കം വെച്ചുവെന്നും ഗവർണറുടെ നയപ്രഖ്യാപനം

പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞും കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തിയും കാർഷിക നിയമത്തെ വിമർശിച്ചും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. പ്രകടന പത്രിക നടപ്പാക്കിയ സർക്കാരാണിതെന്ന് ഗവർണർ പ്രസംഗത്തിൽ പറഞ്ഞു നൂറുദിന പരിപാടിയുടെ ഭാഗമായി അമ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. കൊവിഡിനെ ആർജവത്തോടെ നേരിട്ടു. ആരും പട്ടിണി കിടക്കാതിരിക്കാൻ ജാഗ്രത കാണിച്ചു. കൊവിഡ് ആശ്വാസപദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും ഗവർണർ പറഞ്ഞു അതേസമയം കേന്ദ്ര ഏജൻസികൾ വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിച്ചു. വികസനം അട്ടിമറിക്കുന്ന സമീപനമാണ് ഇവർ…

Read More

സഭയില്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി; പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍

14ാം നിയമസഭയുടെ 22ാം സമ്മേളനത്തിന്‌ തുടക്കമായി. ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന്‌ ഗവർണർ പ്രതിപക്ഷത്തോട്‌ ആവശ്യപ്പെട്ടു. രാവിലെ 9ന്‌ സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം സഭ തടസ്സപ്പെടുത്താൻ ശ്രമം തുടങ്ങിയെങ്കിലും നയപ്രഖ്യാപന പ്രസംഗം തുടർന്നു.കോവിഡ്‌ മഹാമാരിയുടെ ലോക്‌ ഡൗൺ കാലത്ത്‌ ആരേയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്ന്‌ ഗവർണർ പറഞ്ഞു. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്‌.മുന്നോട്ടുള്ള…

Read More

ടീച്ചറെ എന്റെ സ്‌നേഹാദരങ്ങൾ അറിയിക്കുന്നു; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് വി എം സുധീരൻ

സംസ്ഥാനത്തെ കൊവിഡ് ചികിത്സാ സംവിധാനത്തെയും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെയും അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടതിന് ശേഷം ഫേസ്ബുക്ക് വഴിയാണ് സുധീരന്റെ പ്രതികരണം. കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്. ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത്.എല്ലാ ക്രമീകരണങ്ങളും ചെയ്ത…

Read More

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം രാവിലെ

പതിനാലാം കേരള നിയമസഭയുടെ 22ാം സമ്മേളനത്തിന് ഇന്ന് തുടക്കം. ബജറ്റ് സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജനുവരി 15നാണ് ബജറ്റ് അവതരണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജനപ്രിയമായ പല പ്രഖ്യാപനങ്ങളും ഗവർണറുടെ പ്രസംഗത്തിലുണ്ടാകും. കാർഷിക നിയമഭേദഗതിയെ വിമർശിക്കുന്ന ഭാഗവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. അതേസമയം ഗവർണർ ഇതിൽ തിരുത്തൽ ആവശ്യപ്പെട്ടിട്ടില്ല സഭയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് എട്ടരക്ക് ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും. സ്പീക്കറെ നീക്കണമെന്ന്…

Read More

അനധികൃത സ്വത്ത് സമ്പാദനത്തെ തുടർന്ന് പുറത്താക്കിയ സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ പുറത്താക്കിയ സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിലേക്കാണ് സക്കീർ ഹുസൈനെ തിരിച്ചെടുത്തിരിക്കുന്നത്. അതേസമയം ഏത് ഘടകത്തിലാകും സക്കീർ ഹുസൈൻ പ്രവർത്തിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കളമശ്ശേരി എരിയ സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് സക്കീർ ഹുസൈനെതിരെ നടപടിയെടുത്തത്. കഴിഞ്ഞ ജൂണിലാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സക്കീർ ഹുസൈനെതിരെ നടപടിയെടുത്തത്. സസ്‌പെൻഷൻ കാലാവധി അവസാനിച്ചതിനെ തുടർന്ന് തിരിച്ചെടുത്തുവെന്നാണ് വിശദീകരണം. സംസ്ഥാന സെക്രട്ടറി എ…

Read More