Headlines

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; മുന്നണി മാറ്റം ചർച്ച നടത്തിയിട്ടില്ലെന്നും ടി പി പീതാംബരൻ മാസ്റ്റർ

പാലാ സീറ്റിനെ സംബന്ധിച്ച് തർക്കമുണ്ടെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ മാസ്റ്റർ. സീറ്റ് എൻസിപിയിൽ നിന്ന് തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ല. തോറ്റ പാർട്ടിക്ക് സീറ്റ് തിരിച്ചു കൊടുക്കണമെന്ന് പറയുന്നത് വിചിത്രമാണ്. എൽഡിഎഫിന്റെ നയം അതല്ല. ഒരു സീറ്റും എൻസിപി വിട്ടു കൊടുക്കില്ല. പുതിയ പാർട്ടികൾ മുന്നണിയിൽ വരുമ്പോൾ സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപി മാത്രമല്ല. പാർട്ടിയിൽ പിളർപ്പുണ്ടാകില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പരിഗണ ലഭിച്ചില്ലെന്ന പരാതി പൊതുവിൽ ജില്ലാ കമ്മിറ്റികൾക്കുണ്ട്. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് യുഡിഎഫുമായി ഇതുവരെ…

Read More

വാക്‌സിൻ വിതരണം: കേരളത്തിന് പ്രഥമ പരിഗണന ലഭിച്ചേക്കും, കൂടുതൽ സ്റ്റോക്കുകൾ എത്തും

ജനുവരി 16 മുതൽ വാക്‌സിൻ വിതരണം ആരംഭിക്കുമ്പോൾ കേരളത്തിന് മുഖ്യ പരിഗണന ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ രോഗവ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. മറ്റൊന്ന് മഹാരാഷ്ട്രയും. അതിൽ കേരളത്തിനും മഹാരാഷ്ട്രയും പ്രഥമ പരിഗണന ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ കൂടുതൽ സ്‌റ്റോക്കുകൾ കേരളത്തിലേക്ക് എത്തും. കൊവിൻ ആപ്ലിക്കേഷനിൽ കേരളത്തിൽ നിന്ന് 3.7 ലക്ഷം ആരോഗ്യപ്രവർത്തകരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്. ഡ്രൈ റൺ വഴി ഇവരിൽ പലർക്കും വാക്‌സിൻ വിതരണത്തിൽ പരിശീലനവും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 133 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രത്തിലും…

Read More

സംസ്ഥാനത്ത് ഇന്ന് 5528 പേർക്ക് കൊവിഡ്, 22 മരണം; 5424 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5528 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂർ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂർ 182, കാസർഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 50…

Read More

വി എസ് ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതല ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു

വി എസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതല ഒഴിയുന്നു. ഇതിന് മുന്നോടിയായി ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞു. കവടിയാറിലേക്കുള്ള മകന്റെ വീട്ടിലേക്കാണ് വി എസ് മാറിയത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഔദ്യോഗിക വസതി ഒഴിയാൻ വി എസ് തീരുമാനിക്കുകയായിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാൽ ചുമതലകളിൽ നിന്ന് ഒഴിയാനാണ് തീരുമാനം ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് വി എസ് പൊതുപരിപാടികളിൽ ഇപ്പോൾ പങ്കെടുക്കാറില്ല. സജീവ രാഷ്ട്രീയത്തിൽ നിന്നും അനാരോഗ്യത്തെ തുടർന്ന് അദ്ദേഹം വിട്ടു നിൽക്കുകയാണ്.

Read More

14കാരനെ അമ്മ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കുടുംബം; ഭർത്താവ് വേറെ വിവാഹം കഴിച്ചത് എതിര്‍ത്തതിലുള്ള വൈരാഗ്യം

തിരുവനന്തപുരം കടയ്ക്കാവൂരിൽ പതിനാലുവയസ്സുകാരനെ സ്വന്തം മാതാവ് പീഡിപ്പിച്ച പരാതി വ്യാജമാണെന്ന് അറസ്റ്റിലായ യുവതിയുടെ കുടുംബം. വിവാഹ മോചനത്തിന് മുതിരാതെ ഭർത്താവ് വേറെ വിവാഹം കഴിച്ചത് എതിർത്തതും ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യവുമാണ് പരാതിക്ക് പിന്നിലെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു യുവതിയെ ഭർത്താവ് നിരന്തരം മർദിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലായിരുന്നു മർദനം. മകൾക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് യുവതിയുടെ മാതാവ് പറയുന്നു. പിതാവ് തന്നെ ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ഇളയ മകനും വെളിപ്പെടുത്തി. പിതാവിനൊപ്പം താമസിച്ചിരുന്ന സമയത്ത് മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നുവെന്നാണ് കുട്ടി…

Read More

ജോസ് കെ.മാണി എം.പി സ്ഥാനം രാജിവെച്ചു; രാജ്യസഭാ സീറ്റ് മറ്റാര്‍ക്കും കൊടുക്കില്ല

എല്‍.ഡി.എഫില്‍ എത്തിയ ജോസ്.കെ മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു. മുന്നണിമാറ്റം പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സി.പി.എമ്മിന്റെ അനുമതി ലഭിക്കാത്തത് കൊണ്ടാണ് രാജി തീരുമാനം വൈകിയത്. രാജിവയ്ക്കും മുമ്പ് അദ്ദേഹം നിയമോപദേശവും തേടിയിരുന്നു. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ നല്‍കുമെന്ന് സി.പി.എം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായ ബാര്‍കോഴ വിവാദങ്ങളെ തുടര്‍ന്ന് മുന്നണിബന്ധം വഷളാവുകയും പിന്നീട് കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിടുകയും ചെയ്തിരുന്നു. ആ സമയം കോട്ടയം ലോക്‌സഭാ…

Read More

കുറഞ്ഞ നിരക്കില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യ ആശുപത്രികള്‍

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ നിരവധി സ്വകാര്യ ആശുപത്രികള്‍ പരിശോധന നിര്‍ത്തിവയ്ക്കുകയും ടെസ്റ്റ് നടത്തുന്നതില്‍ നിന്ന് രോഗികളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതായി ആക്ഷേപം ഉയരുന്നു. പുതുക്കിയ നിരക്കനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ നിരക്കുകള്‍ അംഗീകരിക്കാനാകില്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചത്. കോവിഡ് കാലത്തുണ്ടായ കനത്ത നഷ്ടത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് സ്വകാര്യ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ (ക്യൂ.പി.എം.പി.എ.) ആരോഗ്യ…

Read More

കുറഞ്ഞ നിരക്കില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യ ആശുപത്രികള്‍

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ നിരവധി സ്വകാര്യ ആശുപത്രികള്‍ പരിശോധന നിര്‍ത്തിവയ്ക്കുകയും ടെസ്റ്റ് നടത്തുന്നതില്‍ നിന്ന് രോഗികളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതായി ആക്ഷേപം ഉയരുന്നു. പുതുക്കിയ നിരക്കനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ നിരക്കുകള്‍ അംഗീകരിക്കാനാകില്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചത്. കോവിഡ് കാലത്തുണ്ടായ കനത്ത നഷ്ടത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് സ്വകാര്യ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ (ക്യൂ.പി.എം.പി.എ.) ആരോഗ്യ…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് : മാർഗനിർദേശങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതനുസരിച്ച്‌ വിശദമായ കര്‍മപദ്ധതി ഒരാഴ്ചയ്ക്കകം തയാറാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും വോട്ടര്‍മാരും പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തിരഞ്ഞെടുപ്പ് നടത്തുന്നതും തപാല്‍ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച്‌ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ:…

Read More

ഫോട്ടോഷൂട്ടിനായി ആറ്റിൽ ഇറങ്ങിയ പതിനാല്കാരൻ മുങ്ങിമരിച്ചു

ചാത്തന്നൂർ:കൊല്ലത്ത് ഫോട്ടോ ഷൂട്ടിനായി ആറ്റിൽ ഇറങ്ങിയ കുട്ടികളിൽ ഒരാൾ സഹോദരിയുടെ കൺമുന്നിൽ മുങ്ങിമരിച്ചു. അയൽവാസി രക്ഷപെട്ടു. പട്ടത്താനം കൊച്ചമ്മ നടയ്ക്കടുത്ത് ജനകീയ നഗർ 167 വിമലാംബിക കോട്ടേജിൽ ശബരിരാജിന്റെയും വിജിയുടെ മകനും കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ അരുണാണ് (14) മരിച്ചത്. ഇരട്ടസഹോദരിയുടെ കൺമുന്നിലായിരുന്നു ദുരന്തം. ഫോട്ടോഗ്രാഫറെ പൊലീസ് കസ്റ്റഡിയിലെടുത്തു.   ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കുണ്ടുമൺ ആറ്റിലായിരുന്നു അപകടം. അരുൺ, ഇരട്ട സഹോദരിയായ അലീന, അയൽവാസിയായ കണ്ണൻ, തഴുത്തല സ്വദേശിയായ…

Read More