സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ നിരവധി സ്വകാര്യ ആശുപത്രികള്‍ പരിശോധന നിര്‍ത്തിവയ്ക്കുകയും ടെസ്റ്റ് നടത്തുന്നതില്‍ നിന്ന് രോഗികളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതായി ആക്ഷേപം ഉയരുന്നു.
പുതുക്കിയ നിരക്കനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ നിരക്കുകള്‍ അംഗീകരിക്കാനാകില്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചത്. കോവിഡ് കാലത്തുണ്ടായ കനത്ത നഷ്ടത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് സ്വകാര്യ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ (ക്യൂ.പി.എം.പി.എ.) ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.