സംഘര്‍ഷത്തിന് നടുവില്‍ ഇറാന്‍-അമേരിച്ച ആണവചര്‍ച്ചയില്‍ പുരോഗതി. കരാറില്‍ ധാരണയായില്ല. ഫലപ്രദമായ ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി. (US-Iran talks end after ‘significant progress’)ഇറാന്‍ -അമേരിക്ക മൂന്നാം വട്ടചര്‍ച്ചയും ധാരണയിലെത്താതെ പിരിഞ്ഞു. ജനീവയില്‍ നടന്ന ആണവചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ഒമാന്‍. അടുത്തയാഴ്ച വിയന്നയില്‍ വീണ്ടും ചര്‍ച്ച നടക്കും. അമേരിക്കയുമായി പൂര്‍ത്തിയായത് ഇതുവരെയുള്ള ഏറ്റവും ഫലപ്രദമായ ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. എ. കരാര്‍ എപ്പോള്‍ ഉണ്ടാകുമെന്നതില്‍ വ്യക്തതയില്ലെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ അല്‍ബുസൈദി. ചര്‍ച്ചകളുടെ നാലാംഘട്ടം അടുത്തയാഴ്ച വിയന്നയില്‍ ചേരും.
അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അരഘ്ചിയും തമ്മില്‍ ഒമാന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ആണവ വിഷയത്തിലെ സാങ്കേതിക കാര്യങ്ങളിലാണ് ചര്‍ച്ചകള്‍ ഉടക്കിനില്‍ക്കുന്നത്. . ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്ന ഒമാന്‍ വിദേശകാര്യമന്ത്രി വാഷിങ്ടണില്‍ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം, ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാനും യുറേനിയം ശേഖരം കൈമാറാനും നിര്‍ദേശം ഉയര്‍ന്നതായുള്ള വാര്‍ത്തകള്‍ ഇറാന്‍ തള്ളി. തങ്ങള്‍ക്ക് മേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദം തുടരുകയാണ് ഇറാന്‍. അമേരിക്കന്‍ പടക്കപ്പല്‍ യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് ഇന്ന് ഇസ്രയേല്‍ തുറമുഖമായ ഹൈഫയില്‍ എത്തും. ജെറാള്‍ഡ് ഫോര്‍ഡിന് തകരാറെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കപ്പല്‍ സജ്ജമാണെന്ന് യുഎസ് നാവികസേന അറിയിച്ചു.
ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്നാവര്‍ത്തിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രംഗത്തെത്തി. നയതന്ത്രത്തിനാണ് മുന്‍ഗണനയെങ്കിലും സൈനിക നടപടി സ്വീകരിക്കാനുള്ള അവകാശം അമേരിക്കയില്‍ നിക്ഷിപ്തമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മോശം ഭരണകൂടത്തിന് ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും വാന്‍സ് പറഞ്ഞു.






