Headlines

മഴ കൂടുതൽ ശക്തി പ്രാപിക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കി ജില്ലയിലും ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. 13ന് തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4…

Read More

കടയ്ക്കാവൂർ പോക്‌സോ കേസ്: അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം കടയ്ക്കാവൂരിൽ പതിനാലുകാരനെ പീഡിപ്പിച്ചെന്ന പോക്‌സോ കേസിൽ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് കേസ് തള്ളിയത്. നിലവിൽ സ്ത്രീക്കെതിരെ മകന്റെ മൊഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. വെള്ളിയാഴ്ചയാണ് ഇവർ ജാമ്യാപേക്ഷ നൽകിയത്. അമ്മയ്‌ക്കെതിരായ മൊഴിയുള്ള ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസും വ്യക്തമാക്കി എഫ് ഐ ആറിൽ സംഭവത്തെ കുറിച്ച് ആദ്യമറിയിച്ചത് സി ഡബ്ല്യു സി ആണെന്ന പോലീസ് വാദം തെറ്റാണെന്ന് സി ഡബ്ല്യു സി…

Read More

സിനിമാ മേഖലക്ക് ആശ്വാസം; വിനോദ നികുതി ഒഴിവാക്കും: തിയെറ്റർ തുറക്കാൻ സാധ്യത

മൂന്നുമാസത്തേക്ക് സിനിമാ തിയെറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയെറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയെറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍…

Read More

സ്‌കൂൾ ഡ്രൈവറുടെ ആത്മഹത്യ: ശ്രീകുമാറിന്റെ കുടുംബത്തിന് മാനേജ്‌മെന്റ് 15 ലക്ഷം രൂപ നൽകും, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് തിരുവനന്തപുരത്ത് സ്‌കൂൾ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രായശ്ചിത്ത നടപടിയുമായി സ്‌കൂൾ മാനേജ്‌മെന്റ്. ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകും. ഭാര്യക്ക് ജോലി നൽകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു സബ് കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ശ്രീകുമാറിന്റെ കുടുംബത്തിന് പതിനായിരം രൂ വീതം പെൻഷൻ നൽകും. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു ഇന്ന് രാവിലെയാണ് കരിയകം ചെമ്പക സ്‌കൂളിന് പുറത്ത് ഓട്ടോറിക്ഷയിൽ ഇരുന്ന് ശ്രീകുമാർ തീ…

Read More

വാളയാർ കേസ് സി.ബി.ഐക്ക് വിട്ടു

വാളയാറില്‍ സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ടു. കേസ് സി.ബി.ഐക്ക് കൈമാറാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പെൺകുട്ടികളുടെ ബന്ധുക്കൾ പ്രതികരിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണം സി.ബി.ഐ അന്വേഷണം നടത്തേണ്ടതെന്നും ഒപ്പം ഈ കേസ് അന്വേഷണം അട്ടിമറിക്കാൻ കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. വാളയാര്‍ പീഡന കേസിലെ പ്രതികളെ…

Read More

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം 21ന് ചർച്ച ചെയ്യും

നിയമസഭാ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി. 22ന് സമ്മേളനം അവസാനിക്കുന്ന തരത്തിലാണ് പുതിയ ഷെഡ്യൂൾ. നേരത്തെ 28 വരെ സഭാ സമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നത്. അതേസമയം സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 21ന് ചർച്ചക്കെടുക്കും. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്. 21ാം തീയതി രണ്ട് മണിക്കൂറാണ് സ്പീക്കർക്കെതിരെ അവിശ്വാസം ചർച്ച ചെയ്യാൻ കാര്യോപദേശക സമിതിയിൽ തീരുമാനമായത്. ഡെപ്യൂട്ടി…

Read More

കൊല്ലം അഞ്ചലിൽ വാക്കുതർക്കത്തിനിടെ മകൻ അച്ഛനെ കൊലപ്പെടുത്തി

കൊല്ലം അഞ്ചലിൽ വാക്കുതർക്കത്തിനിടെ മകൻ അച്ഛനെ കൊലപ്പെടുത്തി. അഞ്ചൽ കരുകോൺ കുട്ടിനാട് മടവൂർ കോളനിയിലെ ചാരുവിള വീട്ടിൽ രാജപ്പനാണ്(60) കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം. മകൻ സതീഷാണ് രാജപ്പനെ കൊലപ്പെടുത്തിയത്. വാക്കു തർക്കത്തിനൊടുവിലുണ്ടായ സംഘർഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. സംഭവസമയത്ത് രാജപ്പനൊപ്പമുണ്ടായിരുന്ന ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തിരുവനന്തപുരത്ത് സ്‌കൂൾ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു

ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട സ്‌കൂൾ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂർ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. സ്‌കൂളിന് സമീപത്ത് ഓട്ടോറിക്ഷയിൽ ഇരുന്ന ശേഷം തീ കൊളുത്തുകയായിരുന്നു. പതിനാറ് വർഷമായി കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാർ. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നാമ് ആറ് മാസം മുമ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ശ്രീകുമാറിനെ അടക്കം 61 പേരെയാണ് സ്‌കൂൾ മാനേജ്‌മെന്റ് പിരിച്ചുവിട്ടത് ഇതിനെതിരെ സ്‌കൂളിന് സമീപത്ത് തൊഴിലാളികൾ സമരം നടത്തിയിരുന്നു. ഔട്ട് സോഴ്‌സിംഗ് ഏജൻസി വഴി ഇവർക്ക്…

Read More

കായംകുളത്ത് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

കായംകുളം കരീലക്കുളങ്ങരയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ചാലിൽ കിഴക്കേതിൽ നിസാം(44)ആണ് പിടിയിലായത്. നാഗർകോവിൽ പള്ളിവാസൽ എന്ന സ്ഥലത്ത് ഒളിവിൽ കഴിയവെയാണ് ഇയാളെ പിടികൂടിയത്.

Read More

പിസി ജോർജിനെ യുഡിഎഫിൽ എടുക്കുന്നത് അംഗീകരിക്കില്ലെന്ന് പിജെ ജോസഫ്

യുഡിഎഫിൽ ചേരാൻ താത്പര്യമുണ്ടെന്ന് പിസി ജോർജ് വ്യക്തമാക്കിയതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി പിജെ ജോസഫ്. പി സി ജോർജിനെയും ജനപക്ഷം പാർട്ടിയെയും യുഡിഎഫിൽ എടുക്കേണ്ടെന്ന നിലപാടാണ് പിജെ ജോസഫ് വ്യക്തമാക്കിയത്. ജോർജിനെ ഘടകകക്ഷിയായി ഉൾപ്പെടുത്തുന്നത് അംഗീകരിക്കില്ല. ഇക്കാര്യം യുഡിഎഫ് യോഗത്തിലും ഉന്നയിക്കും. അതേസമയം പിസി ജോർജ് സ്വതന്ത്രനായി മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ഇതിനെ എതിർക്കില്ലെന്നും പിജെ ജോസഫ് പറയുന്നു.

Read More