Headlines

പത്ത് ദിവസം കൂടി കാത്തിരിക്കും; പരാതി പരിഹരിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ

ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചുവെന്ന തന്റെ പരാതി പരിഹരിക്കാൻ പത്ത് ദിവസം കൂടി കാത്തിരിക്കാൻ ശോഭാ സുരേന്ദ്രന്റെ തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായാണ് കാത്തിരിക്കുന്നത്. പ്രശ്‌ന പരിഹാരമായില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അനുനയ ചർച്ചകൾക്കെത്തിയ നേതാക്കളോട് ശോഭ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നിശബ്ദത പാലിക്കുന്ന ശോഭാ സുരേന്ദ്രൻ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇങ്ങനെ വന്നാൽ ബിജെപിക്ക് ശക്തമായ തിരിച്ചടിയാകുമിത്. വിഷയത്തിൽ അമിത് ഷായും ജെ പി നഡ്ഡയും ഇടപെടുമെന്ന ഉറപ്പാണ് കേരളത്തിന്റെ ചുമതലയുള്ള നേതാവ് സിപി…

Read More

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക്…

Read More

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53…

Read More

പള്‍സ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു

പള്‍സ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്‌സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും…

Read More

കോവിഡ് പ്രതിരോധത്തിൻ്റെ നിർണ്ണായക ചുമതലയിൽ നിന്നും പോലീസ് പിൻമാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു പാട് വിവാദങ്ങൾ സൃഷ്ടിച്ച സർക്കാർ തീരുമാനമായിരുന്നു കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായുള്ള സമ്പർക്ക പട്ടിക തയ്യാറാക്കാൻ പോലീസിനെ ഏൽപിച്ച നടപടി. ഇപ്പോൾ സമ്പർക്ക പട്ടിക തയാറാക്കുന്നതിൽ നിന്നും പോലീസ് പിൻമാറുന്നത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുകയാണ് ഡിജിപി ലോക്നാഥ് ബെഹ്റ. കോവിഡ് പ്രതിരോധത്തിലെ ഏറ്റവും നിർണ്ണായകമായ ജോലിയായ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന ചുമതല പോലീസിന് നൽകിയതിനെതിരെ നേരത്തെ ആരോഗ്യ വകുപ്പും എതിർപ്പുമായി രംഗത്ത് വന്നിരുന്നു. കോവിഡ് രോഗികളുടെ ഫോൺ വിശദാംശങ്ങൾ അടക്കം പോലീസ് ശേഖരിക്കുന്നതായും ഫോൺ…

Read More

മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മക്കെതിരെ പോക്‌സോ കേസ്; പോലീസിനെതിരെ സിഡബ്ല്യുസി

തിരുവനന്തപുരം കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മക്കെതിരെ പോക്‌സോ ചുമത്തിയതിൽ കൂടുതൽ ദുരൂഹത. കേസ് കെട്ടിച്ചതാണെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന വിവരം പോലീസിനെ അറിയിച്ചത് ശിശു ക്ഷേമ സമിതിയല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ മാധ്യമങ്ങളോട് പറഞ്ഞു പോലീസ് കുട്ടിക്ക് കൗൺസിലിംഗ് നടത്തി റിപ്പോർട്ട് ഹാജരാക്കാനാണ് നിർദേശം നൽകിയത്. ഒരു ലേഡി കോൺസ്റ്റബിളിനെയും കൂട്ടിയാണ് കുട്ടിയെ കൗൺസിലിംഗിന് കൊണ്ടുവന്നത്. പോലീസിന് നേരത്തെ വിവരം ലഭിച്ചത് കൊണ്ടാണല്ലോ…

Read More

ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More

ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനായി ഈടാക്കുന്ന ഫീസ്, പഠന നിലവാരം എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ഇതിനായി പ്രത്യേകസമിതിക്കു സർക്കാർ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്.   നിലവില്‍ ഓരോ ഡ്രൈവിംഗ് പരിശീലകരും ഈടാക്കുന്ന ഫീസുകള്‍ വ്യത്യസ്ഥമാണ്. ഇവ ഏകീകരിക്കുക എന്നതിനോടൊപ്പം പഠന നിലവാരം നിശ്ചയിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ അദ്ധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടു തയ്യാറാക്കാനൊരുങ്ങുന്നത്.

Read More

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ നാളെ മഴമുന്നറിയിപ്പുമുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്. ഇടിമിന്നല്‍ കൂടുതല്‍ സജീവമാകാന്‍ സാധ്യത മലയോര മേഖലകളിലായിരിക്കും. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളിലും…

Read More

എൽ ഡി എഫിൽ ഘടകകക്ഷിയാക്കണമെന്ന ആവശ്യവുമായി ജെ എസ് എസ്; ഗ്രൂപ്പ് പോരും രൂക്ഷം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫിൽ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ജെ എസ് എസ്. അരൂർ സീറ്റ് അടക്കം ആവശ്യപ്പെടാനും ജെ എസ് എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആവശ്യം പരിഗണിച്ചില്ലെങ്കിൽ മുന്നണി സഹകരണം അവസാനിപ്പിക്കുന്നത് ആലോചിക്കണമെന്നാണ് ജില്ലാ കമ്മിറ്റികളുടെ ആവശ്യം. അതേസമയം ജെ എസ് എസിൽ ഗ്രൂപ്പ് വഴക്ക് ശക്തമാണ്. രാജൻ ബാബു വിഭാഗവും ടി കെ സുരേഷ് ബാബു വിഭാഗവും തമ്മിലാണ് തർക്കങ്ങൾ രാജൻ ബാബു വിഭാഗമാണ് എൽ ഡി എഫിൽ ഘടകകക്ഷിയാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ…

Read More