Headlines

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 55 പേര്‍ക്കാണ്…

Read More

ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ…

Read More

കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കണ്ടില്ലേ, സച്ചിനോട് സഞ്ജു; തൊട്ടടുത്ത പന്തിൽ സിക്‌സും

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ബാറ്റ് ചെയ്യുന്നതിനിടെ കേരളാ ക്യാപ്റ്റൻ സഞ്ജു സാംസണും സച്ചിൻ ബേബിയും തമ്മിലുള്ള സംസാരം സമൂഹ മാധ്യമങ്ങളിൽ വൈറൽ. സ്റ്റംപിലെ മൈക്കാണ് ഇരുവരുടെയും സംഭാഷണം പിടിച്ചെടുത്തത്. മലയാളത്തിലാണ് സംസാരം പത്താം ഓവറിലെ രണ്ടാം പന്തിന് മുമ്പ് സഞ്ജു സച്ചിനോട് ചോദിക്കുന്നതാണ് കേൾക്കുന്നത്. കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കാണിക്കുന്നത് കണ്ടില്ലേ എന്നായിരുന്നു ബൗളറെ ഉദ്ദേശിച്ച് സഞ്ജുവിന്റെ വാക്കുകൾ. തൊട്ടടുത്ത പന്ത് തന്നെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറിയിലേക്ക് പായിക്കുകയും ചെയ്തു സഞ്ജു മത്സരത്തിൽ കേരളം…

Read More

സുപ്രീം കോടതി മാറ്റിവെക്കുന്നതിന് താൻ എന്ത് ചെയ്യാനാണ്; ലാവ്‌ലിൻ കേസിൽ പിണറായി

ലാവ്‌ലിൻ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയും കീഴ്‌ക്കോടതിയും തന്നെ കുറ്റവിമുക്തനാക്കിയതാണ്. സുപ്രീം കോടതി കേസ് മാറ്റിവെക്കുന്നതിന് തനിക്ക് എന്ത് ചെയ്യാനാകുമെന്ന് പിണറായി ചോദിച്ചു 19 തവണ ലാവ്‌ലിൻ കേസ് മാറ്റിവെച്ചെന്നും പിണറായിയെ ബിജെപി സഹായിക്കുകയുമാണെന്ന് പിടി തോമസാണ് ആരോപിച്ചത്. ലാവ്‌ലിൻ കേസുമായി നിങ്ങൾ കുറേ നടന്നതല്ലേ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം. തന്റെ പേരിൽ നിലവിൽ ഒരു കേസുമില്ല. സുപ്രീം കോടതി മാറ്റി വെക്കുന്നതിന് താൻ എന്ത്…

Read More

പതിമൂന്നുകാരനായ മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍

തിരുവനന്തപുരം : പതിമൂന്നുകാരനായ മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള് പുറത്ത് വന്നു. യുവതിയുടെ ഭര്‍ത്താവ് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ കെട്ടിച്ചമച്ചതാണ് ഈ കേസെന്നായിരുന്നു യുവതിയുടെ കുടുംബം ആരോപിച്ചിരുന്നത്. ഇത് ശരിയാണെന്ന് തെളിയിക്കുന്ന വസ്തുതകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ടാം വിവാഹത്തെ എതിര്‍ത്ത യുവതി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. 2019 നവംബറില്‍ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസമാണ്…

Read More

ലൈഫ് മിഷൻ; സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈകോടതി

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സർക്കാരിന് തിരിച്ചടി. കേസിൽ സി.ബി.ഐ അനേഷണം തുടരാമെന്ന് ഹൈകോടതി. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മിച്ചതില്‍ വിദേശസഹായ നിയന്ത്രണച്ചട്ടലംഘനം നടന്നുവെന്ന പരാതിയിലാണ് ലൈഫ് മിഷനെതിരെ സി.ബി.ഐ അന്വേഷണം നടന്നിരുന്നത്. സര്‍ക്കാര്‍ നല്‍കിയ ഹർജിയില്‍ കോടതി നേരത്തേ അന്വേഷണം സ്റ്റേ ചെയ്തരിുന്നു. ഈ സ്റ്റേ നീക്കിക്കൊണ്ടാണ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിനെതിരേ ലൈഫ് മിഷനും കെട്ടിടം നിര്‍മിക്കുന്നതിന് കരാര്‍ ലഭിച്ച യൂണീടാകും നല്‍കിയ ഹരജികളും കോടതി തള്ളി. കേന്ദ്ര ഏജന്‍സികള്‍ ദുരുദ്ദേശ്യത്തോടെയാണ്…

Read More

പാലക്കാട് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

പാലക്കാട് ഒലവക്കോട് യുവതിയെ തീ കൊളുത്തി കൊല്ലാൻ ഭർത്താവിന്റെ ശ്രമം. സരിത എന്ന യുവതിയെയാണ് ഭർത്താവ് ബാബുരാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബ്യൂട്ടീഷൻ കോഴ്‌സ് വിദ്യാർഥിനിയായ സരിതയെ ക്ലാസ് മുറിയിലെത്തിയാണ് ആക്രമിച്ചത്. സരിതയുടെ ദേഹത്ത് ബാബുരാജ് പെട്രോളൊഴിക്കുകയായിരുന്നു. ലൈറ്റർ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ ക്ലാസിലുണ്ടായിരുന്നവർ ചേർന്ന് ബാബുരാജിനെ തള്ളി മാറ്റിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. ആളുകൾ ഇയാളെ പിടിച്ചുവെച്ചെങ്കിലും ഇയാൾ കുതറിയോടി രക്ഷപ്പെട്ടു മലമ്പുഴ പോലീസ് സ്‌റ്റേഷനിൽ എത്തി ബാബുരാജ് പിന്നീട് കീഴടങ്ങി. വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സരിതയും ബാബുരാജും കുറച്ചുകാലമായി…

Read More

പുഴയില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഫറോക്ക്: കളിച്ചുകൊണ്ടിരിക്കെ ചെറിയ കുട്ടികളുടെ പക്കല്‍നിന്നും പുഴയില്‍ വീണ പന്തെടുക്കാന്‍ സഹായിക്കുന്നതിനിടയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കരുവന്‍ തിരുത്തി മഠത്തില്‍പ്പാടം വേട്ടുവന്‍തൊടി അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുര്‍ഷിദ് (18) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നാട്ടുകാരും പോലിസും മീഞ്ചന്തയില്‍നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളും തിരച്ചില്‍ നടത്തി രാത്രി എട്ടുമണിയോടെ മൃതദേഹം കണ്ടെത്തി. ഫാറൂഖ് കോളജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് മുര്‍ഷിദ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. എട്ടാം തീയതി പരിഗണിക്കേണ്ടിയിരുന്ന കേസ് സമയക്കുറവുള്ളതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ സിബിഐയുടെ അപേക്ഷ പ്രകാരം കേസ് നാല് തവണ മാറ്റിവെച്ചിരുന്നു. ചില രേഖകൾ സമർപ്പിക്കാനുണ്ടെന്ന് പറഞ്ഞ സിബിഐ ഇതുവരെ ഇത് സമർപ്പിച്ചിട്ടില്ല. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

Read More

സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 54 പേര്‍ക്കാണ്…

Read More