ലാവ്‌ലിൻ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയും കീഴ്‌ക്കോടതിയും തന്നെ കുറ്റവിമുക്തനാക്കിയതാണ്. സുപ്രീം കോടതി കേസ് മാറ്റിവെക്കുന്നതിന് തനിക്ക് എന്ത് ചെയ്യാനാകുമെന്ന് പിണറായി ചോദിച്ചു
19 തവണ ലാവ്‌ലിൻ കേസ് മാറ്റിവെച്ചെന്നും പിണറായിയെ ബിജെപി സഹായിക്കുകയുമാണെന്ന് പിടി തോമസാണ് ആരോപിച്ചത്. ലാവ്‌ലിൻ കേസുമായി നിങ്ങൾ കുറേ നടന്നതല്ലേ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം. തന്റെ പേരിൽ നിലവിൽ ഒരു കേസുമില്ല. സുപ്രീം കോടതി മാറ്റി വെക്കുന്നതിന് താൻ എന്ത് ചെയ്യാനാണെന്നും പിണറായി ചോദിച്ചു