Headlines

കണ്ണൂരിൽ വൻ സ്വർണവേട്ട; 974 ഗ്രാം സ്വർണവുമായി കൂത്തുപറമ്പ് സ്വദേശി പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഷാർജയിൽ നിന്ന് വന്ന കൂത്തുപറമ്പ് സ്വദേശി നഫ്‌സീറിൽ നിന്ന് 974 ഗ്രാം സ്വർണം പിടികൂടി. കസ്റ്റംസ് പരിശോധനയിലാണ് സ്വർണം പിടികൂടിയത്. 49 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കണ്ടൈത്തിയത്. കഴിഞ്ഞ ദിവസം ഒരു കോടിയിലേറെ വില മതിക്കുന്ന സ്വർണവുമായി മൂന്ന് പേർ പിടിയിലായിരുന്നു.  

Read More

കോന്നിയിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട കോന്നിയിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുൻ ലോക്കൽ സെക്രട്ടറി കെ ഓമനക്കുട്ടനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി ഏരിയ നേതൃത്വവുമായി നിലനിന്ന പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക സൂചന. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി എട്ടാം വാർഡിലെ സ്ഥാനാർഥി പരാജയപ്പെട്ടിരുന്നു. സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നിൽ ഓമനക്കുട്ടൻ അടക്കമുള്ള നേതാക്കളാണെന്ന തരത്തിൽ ഏരിയ കമ്മിറ്റിയിൽ നിന്ന് വിമർശനങ്ങളുയർന്നിരുന്നു.

Read More

ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി

ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി. ഹജ്ജ് യാത്രക്കായുള്ള വിമാനത്താവളങ്ങളുടെ എണ്ണം 10 ആയി ചുരുക്കുകയും ചെയ്തു വലിയ വിമാനങ്ങളാണ് ഹജ്ജ് യാത്രക്ക് പോകുകയെന്നും കരിപ്പൂരിൽ വലിയ വിമാനങ്ങളിറക്കാൻ അനുമതി ആയിട്ടില്ലെന്നും എയർപോർട്ട് അധികൃതർ ഇതിനോട് പ്രതികരിച്ചു. കരിപ്പൂർ വിമാനാപകടത്തിന് ശേഷമാണ് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി തടഞ്ഞത്. അതേസമയം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതലാളുകൾ ഹജ്ജിന് പോകാൻ ആശ്രയിക്കുന്നത് കരിപ്പൂരിനെയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള തീർഥാടകർക്ക് തീരുമാനം തിരിച്ചടിയാണ്.  

Read More

പത്തനംതിട്ടയിൽ അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട മൈലപ്രയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേക്കര ഇടമുറിയിൽ മത്തായി-സാലമ്മ ദമ്പതികളുടെ മകൻ സിജു മത്തായി(11) ആണ് മരിച്ചത്. രാത്രി വൈകിയും മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ട് മാതാവ് ചെന്ന് നോക്കിയപ്പോഴാണ് സിജു തൂങ്ങിനിൽക്കുന്നതായി കണ്ടത്. ഉടനെ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ പിതാവ് വിദേശത്താണ്.

Read More

യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ ഭവന പദ്ധതി പിരിച്ചുവിടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പദ്ധതിയിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ നേരത്തെ പറഞ്ഞിരുന്നു ലൈഫ് മിഷനെ കുറിച്ച് കോൺഗ്രസിന് കൃത്യമായ അഭിപ്രായമുണ്ട്. ലൈഫ് മിഷൻ പിരിച്ചുവിടില്ല. രാജ്യത്ത് പതിനായിരക്കണക്കിന് പട്ടിണി പാവങ്ങളുണ്ട്. അവർക്കുള്ള ഭവനപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ഞങ്ങളാണ്. ഞങ്ങൾ അധികാരത്തിൽ വന്നാൽ ആ പദ്ധതി ത്വരിതഗതിയിൽ മുന്നോട്ടു…

Read More

കൊവിഷീൽഡ് വാക്‌സിൻ കൊച്ചിയിലെത്തിച്ചു; ഉച്ചയ്ക്ക് ശേഷം അടുത്ത ബാച്ച് തലസ്ഥാനത്ത് എത്തും

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തിച്ചു. മുംബൈയിൽ നിന്നും ഗോ എയർ വിമാനത്തിലാണ് വാക്‌സിൻ കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വാക്‌സിൻ എറണാകുളം ജില്ലാ ആശുപത്രിയിലെ റീജിയണൽ വാക്‌സിൻ സ്റ്റോറിൽ എത്തിക്കും. ഇവിടെ നിന്ന് ഉച്ചയോടെ പാലക്കാട്, കോട്ടയം, തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ മേഖലാ സംഭരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. 1.80 ലക്ഷം ഡോസ് വാക്‌സിനാണ് കൊച്ചിയിൽ എത്തിച്ചത്. പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്‌സുകളിലായാണ് വാക്‌സിൻ എത്തിയത്. ഒരു ബോക്‌സിൽ…

Read More

ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു

ഉഴവൂര്‍: റോഡിനു കുറെ ചാടിയ നായയെ രക്ഷിക്കാന്‍ വെട്ടിച്ച ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. ഉഴവൂര്‍ കരുനെച്ചി ക്ഷേത്രത്തിന് സമീപം ശങ്കരാശേരിയില്‍ വീട്ടില്‍ വിജയമ്മ സോമന്‍ (54) ആണ് മരിച്ചത്. ഉഴവൂര്‍ പഞ്ചായത്ത് കവലയിലെ ഓട്ടോ െ്രെഡവറാണ്. ചൊവ്വാഴ്ച രാവിലെ ആറിന് വീട്ടില്‍നിന്ന് ടൗണിലേക്ക് ഓട്ടോറിക്ഷയുമായി ഇറങ്ങിയ വിജയമ്മ കൂത്താട്ടുകുളത്തേക്ക് പോകുംവഴിയായിരുന്നു അപകടം. വെളിയന്നൂര്‍ കുളങ്ങരമറ്റം കവലയില്‍വച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞത്. റോഡിനു കുറുകെ ചാടിയ നായയെ വെട്ടിച്ചപ്പോഴായിരുന്നു അപകടം.ഓട്ടോറിക്ഷ ചെരിഞ്ഞപ്പോള്‍ വീണ വിജയമ്മയുടെ ശരീരത്തിലേക്കാണ് വാഹനം…

Read More

വടക്കാഞ്ചേരി ലൈഫ് മിഷനിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; മറുപടി നൽകി മന്ത്രി മൊയ്തീൻ

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയം. മുഖ്യമന്ത്രിയുടെ ഓഫീസിലെയും ലൈഫ് മിഷനിലെയും ഉന്നത ഉദ്യോഗസ്ഥർ ഗൂഢാലോചനയും അഴിമതിയും നടത്തിയെന്ന ആരോപിച്ചാണ് നോട്ടീസ് നൽകിയത്. ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്നും എഫ് ഐ ആർ റദ്ദാക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അടിയന്തര പ്രമേയം. കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയാണ് നോട്ടീസ് അവതരിപ്പിച്ചത്. മന്ത്രി എ സി മൊയ്തിൻ അടിയന്തര പ്രമേയത്തിന് മറുപടി നൽകി. ലൈഫ്…

Read More

സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് തീയറ്ററിൽ മാസ്റ്റർ പ്രദർശനം വൈകി; ആരാധകർ പ്രതിഷേധിക്കുന്നു

സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് അപ്‌സര തീയറ്ററിൽ മാസ്റ്ററിന്റെ പ്രദർശനം വൈകി. ഇതോടെ വിജയ് ആരാധകർ തീയറ്ററിന് മുന്നിൽ പ്രതിഷേധിച്ചു. പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് തീയറ്റർ ഇന്ന് തുറന്നത്. പ്രൊജക്ടറിന് സംഭവിച്ച തകരാറിനെ തുടർന്നാണ് പ്രദർശനം വൈകിയത്. രാവിലെ തന്നെ നൂറുകണക്കിന് ആരാധകരാണ് തീയറ്ററിന് മുന്നിലെത്തിയത്. പ്രദർശനം വൈകിയതോടെ പ്രതിഷേധം ആരംഭിക്കുകയും പോലീസ് എത്തി ആരാധകരെ പിരിച്ചു വിടുകയുമായിരുന്നു. മറ്റൊരു പ്രൊജക്ടർ എത്തിച്ച് പ്രദർശനം നടത്താൻ ശ്രമിക്കുകയാണെന്ന് തീയറ്റർ ഉടമകൾ പ്രതികരിച്ചു ഗംഗാ തീയറ്ററിലും സാങ്കേതിക…

Read More

ഉമ്മൻ ചാണ്ടിയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നുണ്ടെന്ന് മുരളീധരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരം ലഭിച്ചാൽ ഉമ്മൻ ചാണ്ടിയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നുണ്ടെന്ന് കെ മുരളീധരൻ. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പ്രചാരണം നയിക്കും. കൂടുതൽ എംഎൽഎമാർ പിന്തുണക്കുന്ന ആൾ മുഖ്യമന്ത്രിയാകും. വടകരക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താനിറങ്ങില്ലെന്നും മുരളീധരൻ വ്യക്തമാക്കി. എംപിയെന്ന നിലയിലെ ചുമതല വഹിക്കുകയാണ് പ്രധാനം. ക്രിസ്ത്യൻ മതനേതാക്കളുമായി യുഡിഎഫ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ച എത്രമാത്രം അവർ വിശ്വാസത്തിലെടുത്തു എന്നറിയില്ല. വെൽഫെയർ പാർട്ടി ബന്ധം പാർട്ടിയിൽ ചർച്ച ചെയ്താണ് തീരുമാനിച്ചത്. മുന്നണിയിലും വിശദമായ ചർച്ച…

Read More