നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നതിനെതിരെ നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക്
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നതിനെതിരെ നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക്. മുടങ്ങിപ്പോയ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാതയുടെ പ്രവൃത്തികള്‍ മുഖ്യമന്ത്രി ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതിന്റെ തുടക്കമായി ജനുവരി 20 ബുധനാഴ്ച കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്‍പില്‍ ആക്ഷന്‍ കമ്മറ്റി വയനാട്ടിലെ സിവില്‍ സൊസൈറ്റിയുടെ ബഹുജനധര്‍ണ്ണ സംഘടിപ്പിക്കും. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, വിവിധ കൃസ്ത്യന്‍ സഭകള്‍, മുസ്ലീം സമുദായ സംഘടനകള്‍, ആദിവാസി സംഘടനകള്‍, വ്യാപാരി വ്യവസായികള്‍, ചേംബര്‍ ഓഫ് കോമേഴ്‌സ്, മലബാര്‍ ഡവലപ്‌മെന്റ്…
