ഗള്‍ഫിലെ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി ശ്രോതാക്കള്‍ തെരഞ്ഞെടുത്തത് ആരോഗ്യ മന്ത്രി കെ കെ ശൈലജയെ. 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ എന്നാണ് അംഗീകാരത്തിന്റെ പേര്.
കൊവിഡ് മഹാമാരിയില്‍ ജാഗ്രതയോടുകൂടിയുള്ള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തില്‍ നിന്നും രക്ഷിച്ചതിനും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോഗ്യമേഖലയുടെ യശസ്സ് അന്തരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയതിനുമാണ് പുരസ്കാരം.ആരോഗ്യമന്ത്രിയുടെ അര്‍പ്പണമനോഭാവത്തോടെയുള്ള നിസ്വാര്‍ത്ഥ സേവനം കൂടി പരിഗണിച്ചാണ് പുരസ്കാരം നല്‍കിയിരിക്കുന്നത്.