തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യശ്രമം നടത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ച. പോങ്ങിൽ സ്വദേശി രാജനാണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരുവൃക്കകളും തകരാറിലായതാണ് മരണകാരണം.
തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും ശരീരത്ത് പെട്രൊളൊഴിച്ചത്. കയ്യിലുണ്ടായിരുന്ന ലൈറ്റർ ഇവർ കത്തിച്ച് പിടിക്കുകയും ചെയ്തു. ഇത് പോലീസ് തട്ടി മാറ്റുന്നതിനിടെ തീ ആളുകയും ഇരുവർക്കും ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നു
അമ്പിളി ചികിത്സയിൽ തുടരുകയാണ്. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും രാജൻ മൊഴി നൽകിയിട്ടുണ്ട്. രാജൻ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് അയൽവാസിയാണ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരം ഈ ഭൂമിയിൽ രാജൻ കെട്ടിയ ഷെഡ്ഡ് പൊളിച്ചുമാറ്റാനായാണ് ഉദ്യോഗസ്ഥർ എത്തിയത്