Headlines

കാരക്കോണത്തു ത്രേസ്യാപുരം സ്വദേശി ശിഖകുമാരി (51) ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം : കാരക്കോണത്തു ത്രേസ്യാപുരം സ്വദേശി ശിഖകുമാരി (51) ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ (28) കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ശനിയാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. ശാഖയെ രണ്ടുമാസം മുന്‍പാണ് അരുണ്‍ വിവാഹം ചെയ്‌ത‌ത്. ഷോക്കടിപ്പിച്ചു കൊന്നുവെന്ന് അരുണ്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പുലര്‍ച്ചെയാണ് ശിഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. പുലര്‍ച്ചെ വീട്ടില്‍വച്ച് ഷോക്കേറ്റു എന്നാണ് അരുണ്‍ പറഞ്ഞത്. ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍നിന്ന് അരുണിനെ…

Read More

വയനാട് ഉൾപ്പടെ സംസ്ഥാനത്തെ നൂറോളം മോഷണക്കേസുകളിലെ പ്രതികള്‍ അറസ്റ്റിൽ

തൃശൂര്‍: ചാവക്കാട് ആള്‍താമസമില്ലാത്ത വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് പനയ്ക്കല്‍ ചന്ദ്രന്‍, മുഹമ്മദ് നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് സത്യമംഗലം കാട്ടിനുള്ളിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. ചാവക്കാട് തിരുവത്രയിലുള്ള ആള്‍താമസമില്ലാതിരുന്ന വീട്ടില്‍ നിന്ന് ഇവര്‍ 36 പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. നവംബര്‍ മൂന്നിന് വലിയകത്ത് അഷ്റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ പുറകിലുള്ള വാതില്‍ പൊളിച്ച്‌ അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. സംസ്ഥാനത്തെ…

Read More

ഡിസംബറിനെ കണ്ണീരിലാഴ്ത്തിയ സുനാമിയുടെ ഓർമ്മയ്ക്ക് ഇന്ന് 16 വയസ്

ക്രിസ്തുമസിന് പിറ്റേന്ന് ലോകത്തെ കണ്ണീർ കടലിലാഴ്ത്തിയ സുനാമി ദുരന്തത്തിന് ഇന്ന് 16 വയസ്. ആ ദുരിതത്തിന്റെ ശേഷിപ്പുകൾ ഏറ്റുവാങ്ങി അനേകർ ഇന്നും ജീവിക്കുന്നു. 2004 ഡിസംബർ 26നാണ് ആർത്തലച്ചെത്തിയ സുനാമി തിരകൾ കേരളതീരപ്രദേശത്തെ തകർത്തെറിഞ്ഞത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകൾ സുനാമിയുടെ ആഘാതത്തിൽ വിറച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ മയക്കം വിട്ടുമാറും മുൻപെയാണ് ലോകത്തെ നടുക്കി രാക്ഷസത്തിരമാലകൾ ആർത്തലച്ചെത്തിയത്. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഭൂചലനത്തെത്തുടർന്നുണ്ടായ കടൽത്തിരകൾ രാവിലെ 10. 45 ഓടെ കേരളത്തിന്റെ…

Read More

തിരുവനന്തപുരത്ത് 51കാരി വൈദ്യുതാഘാതമേറ്റ് മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ 26കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനനന്തപുരം കാരക്കോണത്ത് സ്ത്രീ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ പോലിസ് കസ്റ്റഡിയിലെടുത്തു. രണ്ടു മാസം മുമ്പാണ് 26 കാരനായ അരുണിനെ ശാഖാ കുമാരി വിവാഹം കഴിച്ചത്. ക്രിസ്തുമസ് ദീപാലങ്കാരത്തില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്നാണ് അരുണ്‍ പറയുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലിസ് സൂചിപ്പിച്ചു. ക്രിസ്മസ് അലങ്കാര ദീപങ്ങള്‍ സ്ത്രീയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.  …

Read More

ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പോലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. മുണ്ടത്തോട് സ്വദേശി ആഷിർ, എംഎസ്എഫ് മുൻസിപ്പൽ പ്രസിഡൻറ് ഹസ്സൻ എന്നിവരുടെ അറസ്റ്റ് ആണ് പോലീസ് രേഖപ്പെടുത്തിയത്. രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതി ഇർഷാദിനെ സഹായിച്ചത് ഇവർ രണ്ട് പേരുമാണ്. കൊലപാതകത്തിൽ മുഖ്യ പ്രതിയായ യൂത്ത് ലീഗ് നേതാവ് ഇർഷാദിനെതീരെ യൂത്ത് ലീഗ് ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. ഇർഷാദിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ…

Read More

നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും

തൊടുപുഴ: ഇന്നലെ അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. കൊവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെ വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തില്‍പ്പെട്ട അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്. ഒഴിവു ദിവസമായതിനാല്‍ ഷൂട്ടിങ്ങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമില്‍ എത്തിയത്. തുടര്‍ന്ന് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന അനില്‍ ആഴക്കയത്തില്‍പ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. പോലിസും നാട്ടുകാരും ചേര്‍ന്ന് അനിലിനെ ജീവനോടെ…

Read More

കൊടുവള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കൊടുവള്ളി: കൊടുവള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പടനിലം വള്ളിയാട്ടുമ്മല്‍ സന്തോഷ് (44), പറേമടക്കുമ്മല്‍ ശശി (45) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടയിരുന്ന സുഹൃത്ത് വള്ളിയാട്ടുമ്മല്‍ ശശി ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിക്കെതിരെ വന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഉടനെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചു.എന്നാല്‍ സന്തോഷ് ഉച്ചയോടെയും ശശി വൈകീട്ട് നാലുമണിയോടെയും മരണപെട്ടു. പ്രദേശത്ത് സുരക്ഷ സംവിധാനമൊരുക്കാതെ ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതി പ്രവൃത്തി നടക്കുന്നതാണ് അപകടത്തിന്…

Read More

കൊവിഡിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ കുറഞ്ഞതോടെ ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്

കൊവിഡിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ കുറഞ്ഞതോടെ ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ. ശബരിമലയില്‍ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദിവസം ബോര്‍ഡിന് വേണ്ടത് 50 ലക്ഷത്തില്‍പ്പരം രൂപയാണ്.കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബര്‍ 24 വരെ ശബരിമലയില്‍ 156.60 കോടി രൂപയായിരുന്നു വരുമാനമായി ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം അത് 9,09,14,893 രൂപയായി ചുരുങ്ങി. 19 ദിവസത്തെ നടത്തിപ്പിനുള്ള വരുമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ 6 മാസത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപ കൊണ്ടാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍…

Read More

നടന്‍‍ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു‍

നടൻ അനില് നെടുമങ്ങാട് ഇടുക്കി മലങ്കര ഡാമിൽ മുങ്ങി മരിച്ചു. കുളിക്കാൻ വേണ്ടി ഇറങ്ങിയതിനിടയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാവാട, തെളിവ് സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങിയിരുന്നു. ജലാശയത്തിലെ കയത്തിലേക്ക് വീണാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം…

Read More