സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷം ഇന്ന് പവന് 1120 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 140 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 1120 രൂപയായി. സ്വര്‍ണം പവന് 74320 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്
രാജ്യാന്തര തലത്തില്‍ തന്നെ സ്വര്‍ണവിലയിലുണ്ടായ വന്‍ കുതിപ്പാണ് സംസ്ഥാനത്തെയും സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്. ഇന്നത്തെ സ്‌പോട്ട് സ്വര്‍ണവില ഔണ്‍സിന് 3363.01 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 500 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 73200 രൂപയായിരുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.