Headlines

സംസ്ഥാനത്ത് ഇന്ന് 3 പുതിയഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 3 പുതി ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 6), പാലക്കാട് ജില്ലയിലെ നാഗലശേരി (7), അമ്പലപ്പാറ (16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്. ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ആരിഫ് മുഹമ്മദ് ഖാൻ നീതി ബോധമുള്ള ഗവർണർ,പി എസ് ശ്രീധരൻ പിള്ള

ആരിഫ് മുഹമ്മദ് ഖാൻ നീതി ബോധമുള്ള ഗവർണർആണെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്. നിയമസഭാ പ്രത്യേക സമ്മേളനത്തിന് ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകാത്തതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള വിവേചനാധികാരമാണ് ഗവർണർ ഉപയോഗിച്ചത്. ഗവർണർമാർ സാധരണ അങ്ങനെ ഉപയോഗിക്കാറുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ നീതി ബോധമുള്ള ഗവർണറാണ് എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ പ്രധാനമന്ത്രി അടുത്താഴ്ച കേരളത്തിലെ ക്രിസ്തീയ സഭകളുമായി ചർച്ച നടത്തും. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് ഓർത്തഡോക്‌സ്, യാക്കോബായ സഭാ നേതാക്കളുമായി പ്രത്യേക…

Read More

തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ഫിലിം ചേംബർ

സിനിമാ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ഫിലിം ചേംബർഅറിയിക്കുകയുണ്ടായി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സംഘടന കത്ത് അയക്കുകയുണ്ടായി. തിയേറ്റർ തുറക്കുമ്പോൾ വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യം ഉന്നയിക്കുകയുണ്ടായി. തിയേറ്റർ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കണം. ചലച്ചിത്ര മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കത്തിൽ ആവശ്യം ഉന്നയിക്കുകയുണ്ടായി.

Read More

എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ച. ശിവശങ്കർ അറസ്റ്റിലായി ചൊവ്വാഴ്ച അറുപത് ദിവസം പൂർത്തിയാകാനിരിക്കെയാണ് ഇ ഡി കോടതിയിൽ കുറ്റപത്രം നൽകിയത്. ഇതോടെ ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത നഷ്ടപ്പെട്ടു മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തിൽ ആയിരത്തിലധികം പേജുകളുണ്ട്. കള്ളപ്പണ കേസിൽ ശിവശങ്കറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ ഡി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ശിവശങ്കറിന്റെ മറ്റ് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിക്കുന്നതായും ഇഡി കോടതിയെ അറിയിക്കും സ്വപ്‌ന സുരേഷിന്റെ ബാങ്ക്…

Read More

ഭക്ഷ്യക്കിറ്റ് വിതരണം തുടരാ തീരുമാനമായി,പെൻഷൻ തുക 1500 രൂപയായി ഉയരും

എൽഡിഎഫ് സർക്കാർ നൂറുദിന കർമപരിപാടി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയുടെ രണ്ടാംഘട്ടമായാണ് വീണ്ടും നൂറുദിന കർമപരിപാടിയുമായി സർക്കാർ രംഗത്തുവന്നത്. ഭക്ഷ്യക്കിറ്റ് വിതരണം തുടരാൻ തീരുമാനമായി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിൽ വരെ സൗജന്യമായി ഭക്ഷ്യക്കിറ്റുകൾ നൽകും. എല്ലാ ക്ഷേമപെൻഷനുകളും ജനുവരി മുതൽ 100 രൂപ കൂട്ടിനൽകും. ഇതോടെ പെൻഷൻ തുക 1500 രൂപയായി ഉയരു കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് പ്രധാനമന്ത്രി നിർവഹിക്കും. സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ…

Read More

ഷിഗെല്ല: ആശങ്കപ്പെടേണ്ട; സൂപ്പർ ക്ലോറിനേഷൻ കൊണ്ട് നിയന്ത്രിക്കാൻ കഴിയുമെന്ന് ഡിഎംഒ

കാേഴിക്കോട് ജില്ലയിൽ കാണപ്പെട്ട ഷിഗെല്ല രോഗം, വ്യാപനത്തിന്റെ ഘട്ടമെത്തിയിട്ടില്ലെന്ന് ഡിഎംഒ ഡോ. വി ജയശ്രീ. ഫറോക്ക് കല്ലമ്പാറ കഷായപ്പടിയിൽ കഴിഞ്ഞ ദിവസം കാണപ്പെട്ട ഷിഗല്ല രോഗാണുവിന് നേരത്തെ കാണപ്പെട്ട കോട്ടംപറമ്പിലേതുമായി ബന്ധമില്ലെന്ന് ജയശ്രീ അറിയിച്ചു. രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്ക വേണ്ട. അഞ്ച് സാമ്പിൾ പരിശോധിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണത്തിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു. ഷിഗെല്ലോസിസ് എന്ന ബാക്ടീരിയ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് പ്രധാനമായും കാണുന്നത്. പെട്ടെന്ന് വഷളാവുമെന്നതാണ് പ്രത്യേകത. നിലവിൽ ജില്ലയിൽ ഏഴ് പേർക്ക്…

Read More

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് രോഗ ബാധിതരാകുന്ന നേതാക്കളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആശങ്ക

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് രോഗ ബാധിതരാകുന്ന നേതാക്കളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആശങ്ക. പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്. ഇതോടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എംകെ മുനീർ, കോൺഗ്രസ് നേതാക്കളായ വിഎം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കോവിഡ് ബാധിതരായി ചികിത്സയിലാണ്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വത്തെയൊന്നാകെ കോവിഡ് പിടികൂടിയത് പ്രചാരണത്തേയും…

Read More

രണ്ടാംഘട്ട നൂറുദിന കര്‍മപരിപാടിയുമായി സര്‍ക്കാര്‍; 10,000 കോടിയുടെ വികസനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റട്ടത്തെ തുടര്‍ന്ന് നീട്ടിവച്ച രണ്ടാംഘട്ട നൂറുദിന കര്‍മ പരിപാടിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 5700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഡിസംബര്‍ 9ന് തുടങ്ങാനിരുന്നതാണ് രണ്ടാംഘട്ട 100 ദിവസങ്ങള്‍ക്കുള്ള കര്‍മ പരിപാടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്…

Read More

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുമെന്ന നിലപാടിലുറച്ച് സർക്കാർ

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുമെന്ന നിലപാടിലുറച്ച് സർക്കാ. ഈ മാസം 31ന് സമ്മേളനം വിളിച്ചു ചേർക്കാൻ ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണർ ഇതിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി കാത്തിരിക്കേണ്ടത്. നേരത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് ഗവർണർ അനുമതി നൽകിയിരുന്നില്ല. കാർഷിക നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കാൻ അടിയന്തര സമ്മേളനം ചേരുന്നത് എന്തിനാണെന്നും ജനുവരി എട്ടിന് ചേരുന്ന സമ്മേളനത്തിൽ പ്രമേയം പാസാക്കിയാൽ…

Read More