ഭക്ഷ്യക്കിറ്റ് വിതരണം തുടരാ തീരുമാനമായി,പെൻഷൻ തുക 1500 രൂപയായി ഉയരും

എൽഡിഎഫ് സർക്കാർ നൂറുദിന കർമപരിപാടി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയുടെ രണ്ടാംഘട്ടമായാണ് വീണ്ടും നൂറുദിന കർമപരിപാടിയുമായി സർക്കാർ രംഗത്തുവന്നത്.

ഭക്ഷ്യക്കിറ്റ് വിതരണം തുടരാൻ തീരുമാനമായി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിൽ വരെ സൗജന്യമായി ഭക്ഷ്യക്കിറ്റുകൾ നൽകും. എല്ലാ ക്ഷേമപെൻഷനുകളും ജനുവരി മുതൽ 100 രൂപ കൂട്ടിനൽകും. ഇതോടെ പെൻഷൻ തുക 1500 രൂപയായി ഉയരു

കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് പ്രധാനമന്ത്രി നിർവഹിക്കും. സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും.

ഒന്നാംഘട്ട നൂറുദിന പരിപാടിയിൽ പ്രഖ്യാപിച്ച 122 പദ്ധതികൾ ഇതിനോടകം പൂർത്തിയാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. ആദ്യഘട്ട നൂറുദിന പരിപാടിയിൽ അമ്പതിനായിരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ 1,16,440 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.

രണ്ടാംഘട്ട നൂറുദിന പദ്ധതിയിലും അമ്പതിനായിരം പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്യുന്നു. രണ്ടാംഘട്ടത്തിൽ മാർച്ച് 31ന് മുമ്പായി ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം നടത്തും. 1,50,000 ലക്ഷം വീടുകൾ ലൈഫ് പദ്ധതി വഴി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു