പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഇടതുസഖ്യം ഒന്നിച്ച് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ. സഖ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിച്ചു. നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോയും സഖ്യത്തിന് അംഗീകാരം നൽകിയിരുന്നു
ബംഗാൾ പിസിസി അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇടത് സഖ്യത്തിന് താത്പര്യം അറിയിച്ചു. തുടർന്ന് സംസ്ഥാന ഘടകം രാഹുൽ ഗാന്ധിയെ വിവരം ധരിപ്പിച്ചു. സോണിയ ഗാന്ധി തീരുമാനമെടുക്കട്ടെ എന്നായിരുന്നു രാഹുലിന്റെ മറുപടി.
ബീഹാറിലെ മോശം പ്രകടനം ബംഗാളിൽ കോൺഗ്രസിന്റെ സമ്മർദമേറ്റുന്നുണ്ട്. തുടർന്നാണ് ഇടതുപക്ഷവുമായി സഖ്യത്തിന്റെ സാധ്യതകൾ പരിശോധിച്ചത്.