Headlines

അൻപത് വർഷക്കാലം കാളീവേഷം പകർന്നാടിയ ചോരുത്ത് കല്ലാറ്റ്‌ രാമക്കുറുപ്പ് യാത്രയായി…

കുന്നംകുളം: കാട്ടകാമ്പാൽ പൂരത്തിന്റെ പ്രധാന ചടങ്ങായ കാളി – ദാരിക സംവാദത്തിൽ, 50 വർഷക്കാലം കാളീവേഷം പകർന്നാടിയ ചോരുത്ത് കല്ലാറ്റ്‌ രാമക്കുറുപ്പ് (91) അന്തരിച്ചു. ജീവിതത്തിന്റെ നല്ലൊരുഭാഗവും കലാപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച കാട്ടകാമ്പാല്‍ ചോരൂത്ത് കല്ലാറ്റ് രാമകുറുപ്പ് വിടവാങ്ങി. (91) വയസ്സായിരുന്നു. ക്ഷേത്രാചാര കലകള്‍, നാടകം, കഥാപ്രസംഗം, കാര്‍ട്ടൂണ്‍. അങ്ങനെ വ്യത്യസ്ത മേഖലകളില്‍ കല്ലാറ്റ് രാമകുറുപ്പ് കഴിവ് തെളിയിച്ചിരുന്നു. കാട്ടകാമ്പാല്‍ പൂരത്തിന്റെ പ്രധാന ആചാരമായ കാളി-ദാരിക സംവാദത്തില്‍ കാളി വേഷം അണിയുന്നത് രാമകുറുപ്പായിരുന്നു. അമ്പതുവര്‍ഷത്തോളം കാളിയായി വേഷമിട്ട് അദ്ദേഹം…

Read More

ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ട് വനിതാ പോലീസുകാര്‍ക്ക് കൊവിഡ്; ഓഫീസ് താത്കാലികമായി അടച്ചു

തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രണ്ട് വനിതാ പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിയന്ത്രിത മേഖലയില്‍ ജോലി ചെയ്തിരുന്ന രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയിലും കൊവിഡ് വ്യാപനമുണ്ടാകുന്നത് ആശങ്ക പടര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. എല്ലാ ജില്ലകളിലും പോലീസിന് മാത്രമായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Read More

സംസ്ഥാനത്ത് ശക്തമായ മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കോഴിക്കോട് വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്നും വിലക്കി കോഴിക്കോട്, കണ്ണൂര്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മഴ തുടരുന്ന മറ്റ് ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കാന്‍ നിര്‍ദേശമുണ്ട്. പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, റവന്യു ഉദ്യോഗസ്ഥര്‍,…

Read More

മറ്റൊരു ചാരക്കേസ് ചമയ്ക്കാന്‍ സമ്മതിക്കില്ല; സ്വയം കുഴിച്ച കുഴിയില്‍ വീണവരെ സഹായിക്കുകയുമില്ലെന്ന് കോടിയേരി

സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയമുതലെടുപ്പിന് സമ്മതിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്തിനെ ചാരക്കേസിനോടാണ് കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം പറയുന്നു യുഡിഎഫിലെയും കോണ്‍ഗ്രസിലെയും കൊട്ടാര വിപ്ലവത്തിന്റെ കാലത്ത് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവെപ്പിച്ച അനുഭവമുണ്ട്. അതിന് വേണ്ടി ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കരുണാകരന്റെ രാജി. അത്തരമൊരു അവസ്ഥ ഇന്നുണ്ടാകുമെന്ന് കോണ്‍ഗ്രസുകാര്‍ കരുതേണ്ട. കൊവിഡ് പ്രതിരോധത്തില്‍…

Read More

ശിവശങ്കറിനെതിരെ നിര്‍ണായക തെളിവുകള്‍; അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത് 3 കാര്യങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സമിതിക്ക് ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് സ്‌പേസ് പാര്‍ക്കിലെ നിയമനം ലഭിക്കാന്‍ കാരണം ശിവശങ്കര്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പേസ് പാര്‍ക്കില്‍ ഓപറേഷന്‍ മാനേജറായിട്ടാണ് സ്വപ്‌ന സുരേഷ് പ്രവര്‍ത്തിച്ചിരുന്നത്. ഈ നിയമനം ലഭിക്കാന്‍ കാരണം ശിവശങ്കറാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ശുപാര്‍ശ പ്രകാരമാണ് സ്‌പേസ് പാര്‍ക്കിലേക്ക് സ്വപ്‌ന സുരേഷ് എത്തുന്നത്. ഇവര്‍ക്ക് സ്വപ്‌നയുടെ…

Read More

മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല; രമേശ് ചെന്നിത്തല

രക്ഷിക്കാനുള്ള എല്ലാ മാര്‍ഗവും അടഞ്ഞപ്പോഴാണ് ശിവശങ്കരനെ സർവീസിൽ നിന്ന് സംസ്ഥാന സർക്കാർ സസ്പെന്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്ക് നേരെ അന്വേഷണം നീളുന്നുവെന്ന് മനസിലായപ്പോൾ ശിവശങ്കരനെ സസ്പെന്റ് ചെയ്ത് രക്ഷപ്പടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ശക്തനായിരുന്നു ശിവശങ്കരന്‍. മുഖ്യമന്ത്രിക്ക് വേണ്ടി എല്ലാ കാര്യങ്ങളും വഴിവിട്ട രീതിയില്‍ ചെയ്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കരന്‍ ചെയ്തത്. അതിനാല്‍…

Read More

എറണാകുളം ജില്ലയിൽ ഇന്ന് 57 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 57 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ-6 • ജൂൺ 22 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ നോർത്ത് പറവൂർ സ്വദേശി • ജൂൺ 30 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ചളിക്കവട്ടം സ്വദേശി • ജൂലൈ 10 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള. ഉത്തർപ്രദേര് സ്വദേശി • ജൂലൈ 16 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കളായ 16…

Read More

സംസ്ഥാനത്ത് പുതിയ 35 ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 35 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് അഞ്ചു പ്രദേശങ്ങളെയാണ് ഹോട്ട്്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആയി. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 10), കാഞ്ഞിയാര്‍ (11, 12), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കൊല്ലം ജില്ലയിലെ…

Read More

കുന്നം കുളം ചൊവ്വന്നൂർ പഞ്ചായത്ത് ഒന്നാം വാർഡ് കണ്ടയിൻമെൻ്റ് സോണാക്കി

കുന്നംകുളം: ചൊവ്വന്നൂർ പഞ്ചായത്ത് ഒന്നാം വാർഡ് കണ്ടയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചു. ചൊവ്വന്നൂർ പഞ്ചായത്തിലെ അയ്യംപറമ്പ് ഒരു ഭാഗം, സഭാ മഠം ഭാഗം ,പഞ്ചായത്ത് ഓഫീസ് നില്ക്കുന്ന ഭാഗങ്ങൾ,, കല്ലഴി അമ്പലപ്പറമ്പ് വരെയുള്ള ഭാഗം എന്നിവ ഉൾക്കൊള്ളുന്ന പഞ്ചായത്ത് ഒന്നാം വാർഡ് കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More

സ്വപ്‌ന ഭവനം: സുപ്രിയയുടെ നന്മക്ക് ജോയ് ആലുക്കാസിന്റെ സര്‍പ്രൈസ് സമ്മാനം

കാഴ്ചയില്ലാതെ റോഡിൽ ഒറ്റപ്പെട്ടുപോയ വൃദ്ധനെ ബസിൽ കയറ്റി വിടുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. സോഷ്യൽ മീഡിയ തന്നെ ഒടുവിൽ ഈ യുവതിയെ കണ്ടെത്തുകയും ചെയ്തു. തിരുവല്ല ജോളി സിൽക്‌സിലെ ജീവനക്കാരി സുപ്രിയ ആയിരുന്നു നന്മ വറ്റാത്ത മനസ്സിന്റെ ഉടമ. വിവരമറിഞ്ഞതിന് പിന്നാലെ ജോളി സിൽക്‌സിന്റെ ഉടമ കൂടിയായ ജോയ് ആലുക്കാസ് സുപ്രിയയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. തൃശ്ശൂരിലെ ജോളി സിൽക്‌സിന്റെ ഹെഡ് ഓഫീസിലേക്ക് വിളിച്ചാണ് ജോയ് ആലുക്കാസും കുടുംബവും സുപ്രിയയെ അഭിനന്ദിച്ചത്. സുപ്രിയക്ക്…

Read More