സ്വർണക്കടത്ത്: ഹെസ ജ്വല്ലറിയുടമയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

കോഴിക്കോട് അരക്കിണറിലെ ഹെസ ജ്വല്ലറി ഉടമ ഷമീറിന്റെ കളരാന്തിരിയിലെ വീട്ടിൽ റെയ്ഡ്. ഹെസ്സ ഗോൾഡ് ആൻറ് ഡയമണ്ട്‌സിൽ വിൽപ്പനയ്ക്ക് വെച്ച സ്വർണ്ണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ നിന്ന് ഇന്നലെ മുഴുവൻ സ്വർണ്ണവും പിടിച്ചെടുത്തിരുന്നു.

സ്വർണ്ണക്കള്ളക്കടത്തിനായി നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിൽ ഹെസാ ജ്വല്ലറി ഉടമകളും ഉണ്ടെന്ന് കസ്റ്റംസ് സൂചിപ്പിക്കുന്നു. ഇതിൻറെ ഉറവിടം സംബസിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശികളായ ഷമീം, ജിഫ്‌സൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *