കടുത്ത ആശങ്കയിൽ കേരളം; ഇന്ന് 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 722 കൂടി കോവിഡ് സ്ഥിരീകരിച്ചു.കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു
സംസ്ഥാനത്ത് 722 കൂടി കോവിഡ് സ്ഥിരീകരിച്ചു.കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ നാല് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പിജി ഡോക്ടർമാർക്കും ഒരു ഹൗസ് സർജനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സർജറി യൂനിറ്റിലെ 30 ഡോക്ടർമാർ ക്വാറന്റൈനിൽ പ്രവേശിച്ചു. സർജറി വാർഡ് അടച്ചിട്ടു ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരും രോഗബാധിതരാകുന്നത് വലിയ പ്രതിസന്ധിയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ സൃഷ്ടിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികകളുള്ള ജില്ലയാണ് തിരുവനന്തപുരം. മെഡിക്കൽ കോളജ് ഏതാണ്ട് കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ…
കണ്ണൂര്‍ സര്‍വകലാശാല പാലയാട് നിയമ പഠന കേന്ദ്രത്തില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിക്ക് കൊവിഡ് ലക്ഷണം. ഇതോടെ ഒപ്പമുണ്ടായിരുന്ന 13 വിദ്യാര്‍ഥികളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. അഞ്ചാം സെമസ്റ്റര്‍ പരീക്ഷക്ക് മലപ്പുറത്ത് നിന്നെത്തിയ വിദ്യാര്‍ഥിനിയാണ് കൊവിഡ് ലക്ഷണം കാണിച്ചത്. വിദ്യാര്‍ഥിനിയുടെ സ്രവം പരിശോധനക്ക് അയച്ചു. കൊവിഡ് വ്യാപിക്കുന്നതിനിടെ പരീക്ഷ നടത്തിയ സര്‍വകലാശാലക്കെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പിജി പരീക്ഷകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായി
കൽപ്പറ്റ : ജില്ലയിലെ ഓരോ പഞ്ചായത്തിലും പനി ക്ലിനിക്കുകള്‍ തുടങ്ങുന്നതിന് പ്രത്യേക കെട്ടിടങ്ങള്‍ കണ്ടെത്തി സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. കോവിഡിനിടെ പകര്‍ച്ചപ്പനി കൂടുകയാണെങ്കില്‍ കോവിഡ് വ്യാപന സാധ്യത ഒഴിവാക്കുന്നതിനായി പനി ബാധിതരുടെ ചികിത്സയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ ആവശ്യമായി വരുമെന്നതിനാലാണ് മുന്‍കരുതല്‍.
കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും റിവേഴ്‌സ് ക്വാറന്റീന്‍ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള സ്‌പെഷല്‍ ഓഫീസറായി ഡോ. വീണ എന്‍. മാധവന്‍ ചുമതലയേറ്റു. 2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. നിലവില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും അസാപ് സി.ഇ.ഒ.യ വീണ 2012- 14 കാലയളവില്‍ മാനന്തവാടി സബ് കലക്ടറായിരുന്നു. കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടിയന്തരമായി 50,000 ബെഡ് സൗകര്യത്തോടു കൂടി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജീകരിക്കാനാണ്…
സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്താനിരുന്ന എല്ലാ സമരങ്ങളും മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം ജൂലൈ 31 വരെ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ജൂലൈ 31 വരെ സമരങ്ങള്‍ നടത്തില്ലെന്ന് യുഡിഎഫ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുമ്പോഴും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നിരവധി ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യുഡിഎഫിന്റെ സമരം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സംസ്ഥാനത്ത് സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ തന്നെയായിരുന്നു യുഡിഎഫിന്റെ സമരാഭാസം നടന്നിരുന്നത്. ഇതിന് പിന്നാലെയാണ്…
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം സ്വദേശിയായ 52കാരനാണ് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്. മരത്തില്‍ നിന്ന് വീണു പരുക്കേറ്റതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കൊവിഡ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കുകയായിരുന്നു ഇന്ന് രാവിലെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ആത്മഹത്യാ ശ്രമം കണ്ടത്. ഉടനെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ നേരത്തെയും രണ്ട് പേര്‍ ആത്മഹത്യ ചെയ്തിരുന്നു.
ഇന്ന് കർക്കടകം ഒന്ന്.മലയാള വർഷത്തിൻ്റെ അവസാന മാസമാണ് കർക്കിടകം . ഈ മാസത്ത് വിശ്വാസത്തിൻ്റെ പരിവേഷം നൽകി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രചിച്ച അധ്യാത്മരാമായണം കിളിപ്പാട്ട് വിശ്വാസികൾ വീടുകളിൽ വായിക്കും. സാധാരണ ഗതിയിൽ ഈ ഒരു മാസക്കാലം വിവിധ പരിപാടികളോട് ക്ഷേത്രങ്ങളിൽ രാമായണ മാസാചരണം നടക്കേണ്ടതാണ് എന്നാൽ കോവിഡ് ഭീഷണിയെ തുടർന്ന് ഇക്കുറി ക്ഷേത്രങ്ങളിൽ രാമായണ പാരായണം ഉണ്ടായിരിക്കുകയില്ല
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി പിടിയിൽ. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണം വാങ്ങാൻ റമീസിന് പണം നൽകിയ വ്യക്തികളാണ് പിടിയിലായത്. കേസിൽ കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി സമജുവിന് പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിനായി കൊച്ചിയിൽ എത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കും. ഹൈദരാബാദിലേക്കുള്ള സ്വർണ നീക്കത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. പ്രതികൾ കടത്തിക്കൊണ്ടുവന്ന സ്വർണം വാങ്ങിയ മലപ്പുറത്തെ ജ്വല്ലറി ഉടമയും കസ്റ്റഡിയിലാണ്….
സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നതോടെ കാസര്‍കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ജില്ലയില്‍ ഇന്ന് മുതല്‍ കടകള്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ജനക്കൂട്ടം ഒഴിവാക്കാന്‍ ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും പോലീസ് നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക. മഞ്ചേശ്വരം മുതല്‍ തലപ്പാടി വരെയുള്ള 28 കിലോമീറ്റര്‍ ദേശീയ പാത കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള പൊതുഗതാഗതവും നിരോധിച്ചു. മധൂര്‍, ചെര്‍ക്കള എന്നിവിടങ്ങളിലെ കടകളും കാസര്‍കോട് നഗരത്തിലെ മാര്‍ക്കറ്റും ഇന്ന്…